Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ​ഹ​പ്ര​വ​ർ​ത്ത​ക‍െൻറ...

സ​ഹ​പ്ര​വ​ർ​ത്ത​ക‍െൻറ ചി​കി​ത്സ​ക്ക്​ ഓ​ട്ടോ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​രു​ണ്യ​യാ​ത്ര

text_fields
bookmark_border
വ​ടു​ത​ല: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ചി​കി​ത്സ​തേ​ടു​ന്ന ഓ​ട്ടോ​ത്തൊ​ഴി​ലാ​ളി​യെ സ​ഹാ​യി​ക്കാ​ന്‍ സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി. വ​ടു​ത​ല ജ​ങ്​​ഷ​ൻ ഓ​ട്ടോ​സ്​​റ്റാ​ൻ​ഡി​ലെ തൊ​ഴി​ലാ​ളി അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് ക​ടേ​പ്പ​റ​മ്പി​ൽ സ​ത്യ​വൃ​ത​​െൻറ ചി​കി​ത്സ​ക്ക്​ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പെ​രു​മ്പ​ളം ദ്വീ​പി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രാ​ണ് കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി​യ​ത്. യാ​ത്ര​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ കെ.​എ​സ്. ഷി​ബു വ​ടു​ത​ല​യി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​മാ​റി. പെ​രു​മ്പ​ളം ക​വ​ല​യി​ലെ ഓ​ട്ടോ​ത്തൊ​ഴി​ലാ​ളി​ക​ളും പ​ണം സ​മാ​ഹ​രി​ച്ച്​ ന​ൽ​കി. വൃ​ക്ക മാ​റ്റി​െ​വ​ച്ചാ​ൽ മാ​ത്ര​േ​മ സ​ത്യ​വൃ​ത​​െൻറ ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​വൂ എ​ന്നാ​ണ് ഡോ​ക്ട​ർ പ​റ​യു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ ചി​കി​ത്സ​ക​ൾ​ക്കു​മാ​യി 25 ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണം. കു​ടും​ബ​ത്തി​​െൻറ പ്ര​യാ​സം മ​ന​സ്സി​ലാ​ക്കി​യാ​ണ് സ​ഹാ​യ​വു​മാ​യി ഓ​ട്ടോ​ക്കാ​ർ രം​ഗ​ത്തു​വ​ന്ന​ത്. വ​ടു​ത​ല​യി​ലെ തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളാ​യ ജ​യ​കു​മാ​ർ, അ​നീ​സ്, ഹ​രീ​സ്, മീ​തീ​ൻ, കി​ര​ൺ, ക​ബീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തു​ക ഏ​റ്റു​വാ​ങ്ങി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story