Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2017 2:54 PM GMT Updated On
date_range 2017-05-12T20:24:08+05:30കോഴി വ്യാപാരിയുടെ കൊലപാതകം; എല്ലാ പ്രതികളും പിടിയിൽ
text_fieldsമണ്ണഞ്ചേരി: കോഴി വ്യാപാരിയെ വീട്ടില്‍നിന്നും വിളിച്ചിറക്കി കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളും പൊലീസ് പിടിയിലായതായി സൂചന. സംഭവത്തില്‍ അഞ്ചുപേര്‍ നേരിട്ട് ബന്ധപ്പെട്ടതായാണ് പൊലീസിന് കിട്ടിയ വിവരം. എന്നാല്‍, കൊലപാതകത്തിനുശേഷം പ്രതികളെ സഹായിച്ചവരടക്കം പത്തുപേര്‍ ആലപ്പുഴ നോർത്ത് പൊലീസിെൻറ കസ്റ്റഡിയില്‍ ഉള്ളതായാണ് വിവരം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു പൂങ്കാവ് തട്ടങ്ങാട്ടുവീട്ടില് സോണി (40) കൊല്ലപ്പെട്ടത്. സുഹൃത്തിെൻറ വീട്ടിലെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം വീട്ടിലെത്തിയ സോണിയെ പരിചിതനായ ഒരാള്‍ എത്തി വിളിച്ചുകൊണ്ടുപോയതായി ഭാര്യ റീന പൊലീസിന് മൊഴി നല്‍കിയിരുന്നു. റീനയുടെ ഈ മൊഴിയാണ് പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ സഹായിച്ചത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പൊലീസ് വാഹനത്തിലാണ് സോണിയെ കൊണ്ടുപോയത്. ഈ യാത്രയില്‍ തന്നെ ആക്രമിച്ചവരില്‍ ഒരാള്‍ക്ക് മുറിവേറ്റതായും സോണി പറഞ്ഞിരുന്നു. ഈ മൊഴിയും അന്വേഷണസംഘത്തെ സഹായിച്ചിരുന്നു. സംഭവദിവസം തന്നെ ഇയാള്‍ക്കായി പൊലീസ് വലവിരിച്ചെങ്കിലും ചിലരുടെ സഹായത്താല്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികളില്‍ ഭൂരിഭാഗവും സോണിയുമായി പരിചയമുള്ളവരാണെന്ന് അന്വേഷണസംഘം നേരേത്ത വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവി സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. നോർത്ത് സി.ഐ ജി. സന്തോഷ്കുമാറിനാണ് കേസിെൻറ അന്വേഷണചുമതല.
Next Story