Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബൈ​ക്കി​ല്‍ പോ​യ...

ബൈ​ക്കി​ല്‍ പോ​യ വി​ദ്യാ​ർ​ഥി​ക​ളെ പൊ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
ചെ​ങ്ങ​ന്നൂ​ര്‍: ബൈ​ക്കി​ല്‍ പോ​യ വി​ദ്യാ​ർ​ഥി​ക​ളെ പൊ​ലീ​സ് ത​ട​ഞ്ഞു​നി​ര്‍ത്തി മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഇ​ര​മ​ല്ലി​ക്ക​ര അ​യ്യ​പ്പ കോ​ള​ജി​ലെ ഒ​ന്നാം​വ​ര്‍ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ളാ​യ ചെ​ങ്ങ​ന്നൂ​ര്‍ കി​ഴ​േ​ക്ക​ന​ട ശ്രീ​വി​ഹാ​റി​ല്‍ മു​ര​ളി​മ​നോ​ഹ​റി​​െൻറ മ​ക​ന്‍ അ​ശ്വ​ന്ത് (19), ഇ​തേ ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി ആ​ലാ സ്വ​ദേ​ശി ഹ​രി (19) എ​ന്നി​വ​ര്‍ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​േ​ട്ടാ​ടെ ചെ​ങ്ങ​ന്നൂ​ര്‍ ഹാ​ച്ച​റി​ക്ക് താ​ഴെ​യു​ള്ള തി​ട്ട​മേ​ല്‍ തോ​ട്ടി​യാ​ട്ട് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. എ​തി​രെ വാ​ഹ​നം വ​രു​ന്ന​തു​ക​ണ്ട് ലൈ​റ്റ് ഡിം ​ചെയ്​തി​െല്ല​ന്ന്​ പറഞ്ഞായിരുന്നു മർദനം. ക​യ​റ്റം ക​യ​റി വ​ന്ന ത​ങ്ങ​ള്‍ എ​തി​രെ വ​ന്ന​ത് പൊ​ലീ​സ് വാ​ഹ​ന​മാ​ണെ​ന്ന് അ​റി​ഞ്ഞി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ന്‍ ചാ​ടി​യി​റ​ങ്ങി ആ​ദ്യം അ​സ​ഭ്യം പറയുക​യും ക​ര​ണ​ത്ത​ടി​ക്കു​ക​യും നെ​ഞ്ചി​ൽ ച​വി​ട്ടു​ക​യും ചെ​യ്‌​തെ​ന്നും ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ.​എ​സ്.​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പി​ന്നീ​ട് പൊ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ സ്​​റ്റേ​ഷ​നി​ല്‍ കൊ​ണ്ടു​പോ​യി. ഇ​രു​ച​ക്ര​വാ​ഹ​നവും പി​ടി​ച്ചെ​ത്തു. അ​ടു​ത്ത​ദി​വ​സം ജാ​മ്യ​ക്കാ​രു​മാ​യി വ​ന്ന് വാ​ഹ​നം വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞ​തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ അ​നു​വ​ദി​ച്ചു. എ​ന്നാ​ല്‍, സ്​​റ്റേ​ഷ​ന് പു​റ​ത്തെ​ത്തി​യ​തോ​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത തോ​ന്നി​യ​തി​നാ​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. ഡി​വൈ.​എ​സ്.​പി കെ.​ആ​ര്‍. ശി​വ​സു​ത​ന്‍പി​ള്ള നേ​രി​ട്ടെ​ത്തി വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story