Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനീറ്റ് പ​രീ​ക്ഷ​യിലെ...

നീറ്റ് പ​രീ​ക്ഷ​യിലെ വസ്ത്രാക്ഷേപം: അ​ടി​വ​സ്ത്ര​മ​ണി​ഞ്ഞ് ഒറ്റയാൾ പ്രതിഷേധം

text_fields
bookmark_border
മാ​വേ​ലി​ക്ക​ര: നീ​റ്റ് പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ അ​ടി​വ​സ്ത്ര​മ​ഴി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്​ ഒ​റ്റ​യാ​ൾ സ​മ​ര​നാ​യ​ക​ന്‍ സു​ദ​ര്‍ശ​ന​ന്‍ പ്ര​ക​ട​നം ന​ട​ത്തി. സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്ര​മാ​യ പാ​വാ​ട ധ​രി​ച്ച് പ്ല​ക്കാ​ര്‍ഡു​മേ​ന്തി മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് സു​ദ​ര്‍ശ​ന​ന്‍ മാ​വേ​ലി​ക്ക​ര ന​ഗ​ര​ത്തി​ല്‍ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. മാ​വേ​ലി​ക്ക​ര ബു​ദ്ധ ജ​ങ്​​ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം മി​ച്ച​ൽ ജ​ങ്​​ഷ​ൻ വ​ഴി പ്രൈ​റ്റ് ബ​സ് സ്​​റ്റാ​ൻ​ഡി​ൽ എ​ത്തി​യ ശേ​ഷം ബു​ദ്ധ ജ​ങ്​​ഷ​നി​ൽ സ​മാ​പി​ച്ചു. പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ ന​ട​ത്തി​യ​ത് പീ​ഡ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ല​ക്ക​രം ചോ​ദി​ച്ച​പ്പോ​ള്‍ മാ​റ് മു​റി​ച്ചി​ട്ടു​കൊ​ടു​ത്ത ച​രി​ത്ര​മു​ള്ള സ്ഥ​ല​മാ​ണ് കേ​ര​ളം എ​ന്നു​ള്ള​ത് മ​റ​ക്ക​രു​ത്. ഇ​ത​റി​ഞ്ഞ ഒ​രു ര​ക്ഷ​ക​ര്‍ത്താ​വി​​െൻറ ഞെ​ട്ട​ല്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ തി​രി​ച്ച​റി​യ​ണം. വി​ദ്യാ​ർ​ഥി​നി​ക​ളെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രാ​യ​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ സം​ഭ​വ​ത്തി​ല്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും സു​ദ​ര്‍ശ​ന​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story