Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീ​ട്...

വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ബൈ​ക്കും മോ​ഷ്​​ടി​ച്ചു

text_fields
bookmark_border
ചെ​ങ്ങ​ന്നൂ​ര്‍: മാ​ന്നാ​റി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും പോ​ര്‍ച്ചി​ലു​ണ്ടാ​യി​രു​ന്ന ബൈ​ക്കും മോ​ഷ്​​ടി​ച്ചു. കു​ര​ട്ടി​ക്കാ​ട് കീ​ര്‍ത്ത​ന​യി​ല്‍ അ​നി​ല്‍കു​മാ​റി​​െൻറ വീ​ട്ടി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ്​ മോ​ഷ​ണം ന​ട​ന്ന​ത്. ഒ​രു​പ​വ​ന്‍ സ്വ​ർ​ണ​വും 8000 രൂ​പ​യും ഹോ​ണ്ട ആ​ക്ടീ​വ സ്‌​കൂ​ട്ട​റു​മാ​ണ്​ ന​ഷ്​​ട​പ്പെ​ട്ട​ത്. അ​നി​ലി​​െൻറ ഭാ​ര്യ ഉ​ഷ​കു​മാ​രി​യു​ടെ ചി​കി​ത്സ​ക്ക്​ കു​ടും​ബം ര​ണ്ടു​ദി​വ​സ​മാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മാ​താ​വ് സ​ര​സ്വ​തി​യ​മ്മ സം​ഭ​വ​ദി​വ​സം സ​മീ​പ​െ​ത്ത മ​റ്റൊ​രു മ​ക​​െൻറ വീ​ട്ടി​ൽ​ പോ​യി. രാ​വി​ലെ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ്​ വീ​ട് കു​ത്തി​ത്തു​റ​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. ഉ​ട​ന്‍ സ​മീ​പ​വാ​സി​ക​ളെ​യും പൊ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ച്ചു. മാ​ന്നാ​ര്‍ എ​സ്.​ഐ കെ. ​ശ്രീ​ജി​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മു​റി​ക്കു​ള്ളി​ല്‍ മു​ള​കു​പൊ​ടി​യും പൗ​ഡ​റും വി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ല്‍നി​ന്ന്​ എ​ത്തി​യ ഡോ​ഗ് സ്‌​ക്വാ​ഡ് മ​ണം പി​ടി​ച്ച് വീ​ടി​​െൻറ മ​തി​ല്‍വ​രെ പോ​യെ​ങ്കി​ലും കാ​ര്യ​മാ​യ തെ​ളി​വ്​ ല​ഭി​ച്ചി​ല്ല. പി​ന്‍ഭാ​ഗ​ത്തെ വാ​തി​ല്‍ കു​ത്തി​ത്തു​റ​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന ക​മ്പി​പ്പാ​ര സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളു​േ​ട​തെ​ന്ന് സം​ശ​യി​ക്കു​ന്ന വി​ര​ല​ട​യാ​ളം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​മെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story