Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2017 2:40 PM GMT Updated On
date_range 2017-05-03T20:10:01+05:30ബിവേറജസ് ഔട്ട്ലറ്റിന് നീക്കം; എതിർപ്പുമായി നാട്ടുകാർ
text_fieldsചാരുംമൂട്: ചുനക്കരയിൽ ബിവറേജസ് ഔട്ട്ലറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്. പഞ്ചായത്തിലെ നാലാം വാർഡിൽ കോലോലിൽ ജങ്ഷന് സമീപത്തെ കെട്ടിടത്തിലാണ് ഔട്ട്ലറ്റിന് നീക്കം. വിവരമറിഞ്ഞ നാട്ടുകാർ സംഘടിച്ച് തിങ്കളാഴ്ച രാവിലെ മുതൽ കെട്ടിടത്തിനു മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. ക്ഷേത്രങ്ങൾക്കും ഹയർ സെക്കൻഡറി സ്കൂളിനും സമീപെത്ത ജനവാസ കേന്ദ്രമാണ്ഇവിടം. ഇവിടെ മദ്യവിൽപനശാല തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. പഞ്ചായത്ത് പ്രസിഡൻറ് ശാന്ത ഗോപാലകൃഷ്ണനടക്കം ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സമരത്തിൽ പങ്കെടുത്തു. വിഷയത്തിൽ എൽ.ഡി.എഫ് നേതാക്കൾ കെട്ടിട ഉടമയുമായി ചർച്ച നടത്തി. ഒടുവിൽ, ബിവറേജസ് ഔട്ട്ലറ്റിന് കെട്ടിടം നൽകില്ലെന്ന നേതാക്കളുടെ ഉറപ്പിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു. ജനവാസ കേന്ദ്രത്തിൽ മദ്യവിൽപന കേന്ദ്രം തുടങ്ങാൻ ഒരിക്കലും അനുവദിക്കില്ലെന്ന് സമരത്തിൽ പെങ്കടുക്കാനെത്തിയവർ പറഞ്ഞു.
Next Story