Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2017 2:40 PM GMT Updated On
date_range 2017-05-03T20:10:01+05:30ഇസ്ലാമിക ശരീഅത്തിനെ കുറിച്ച് ശരിയായ സംവാദം ഉയർന്നുവരണം –ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ
text_fieldsആലപ്പുഴ: ഇസ്ലാമിക ശരീഅത്തിനെ കുറിച്ച്് തെറ്റിദ്ധാരണ നീങ്ങണമെങ്കിൽ സംവാദം പ്രോത്സാഹിപ്പിക്കണമെന്ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ പറഞ്ഞു. ശരീഅത്ത് നിയമത്തിൽ കാലോചിത പരിഷ്കരണങ്ങൾ നടത്തി ഇസ്ലാമിക കോഡിന് ശ്രമിക്കുകയും പാർലമെൻറിലൂടെ നിയമമാക്കുകയും വേണം. ‘സംതൃപ്ത കുടുംബത്തിന് ഇസ്ലാമിക ശരീഅത്ത്’ ജമാഅത്തെ ഇസ്ലാമി ദേശീയ കാമ്പയിെൻറ ഭാഗമായി സംഘടിപ്പിച്ച ഓപൺ ടോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ലാമിൽ സ്ത്രീക്ക് വലിയ പദവിയും ആദരവുമാണ് നൽകിയിരിക്കുന്നത്. ഇത് ഇസ്ലാമിെൻറ ശരിയായ പ്രതിനിധാനമായി ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിനും ചട്ടത്തിനും പുറമെ കുടുംബജീവിതത്തിൽ മൂല്യത്തിന് പ്രാധാന്യം കൊടുക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സോളിഡാരിറ്റി മുൻ സംസ്ഥാന സമിതി അംഗം ടി.പി. മുഹമ്മദ് ശമീം പറഞ്ഞു. സൗന്ദര്യാത്മകമായ ഇസ്ലാമിക കുടുംബവ്യവസ്ഥ മൂല്യത്തിൽ അധിഷ്ഠിതമാണ്. പരസ്പര അവകാശങ്ങളെ വകെവച്ചുനൽകലാണ് നീതിയെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം അബ്ദുൽ ഷുക്കൂർ മൗലവി അൽഖാസിമി മുഖ്യാതിഥിയായിരുന്നു. ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി നവാസ് ജമാൽ, സെക്രട്ടറി യു. ഷൈജു, ജില്ല സമിതി അംഗം വി.എ. അമീൻ വടുതല എന്നിവർ സംസാരിച്ചു. അഡ്വ. ഹനീഫ്, സലീം മാക്കിയിൽ, മുഹമ്മദ് സഗീർ, ഫൈസൽ ഷംസുദ്ദീൻ എന്നിവരടക്കം സാമൂഹിക-സാംസ്കാരിക-നിയമ-സമുദായ മേഖലയിലെ പ്രമുഖർ പരിപാടിയിൽ പെങ്കടുത്തു.
Next Story