Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാ​വേ​ലി​ക്ക​ര ജി​ല്ല...

മാ​വേ​ലി​ക്ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ട​ര​വ​യ​സ്സു​കാ​രി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
മാ​വേ​ലി​ക്ക​ര: ര​ണ്ട​ര​വ​യ​സ്സു​കാ​രി​ക്ക് മാ​വേ​ലി​ക്ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. മാ​വേ​ലി​ക്ക​ര കൊ​റ്റാ​ര്‍കാ​വ് കു​ള​ത്തി​െൻറ വ​ട​ക്ക​തി​ല്‍ തൃ​ക്കാ​ര്‍ത്തി​ക​യി​ല്‍ സു​രേ​ഷ്‌​കു​മാ​ര്‍-സ​രി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ സ്‌​നേ​ഹ​ക്കാ​ണ് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി മാ​താ​വ് മാ​വേ​ലി​ക്ക​ര പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. 29ന് ​ഉ​ച്ച​ക്ക് കു​ഞ്ഞ് വീ​ണ് ത​ല​ക്ക്​ പ​രി​ക്കേ​റ്റി​രു​ന്നു. ചോ​ര വാ​ര്‍ന്നൊ​ഴു​കു​ന്ന കു​ഞ്ഞു​മാ​യി ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ വൈ​കീ​ട്ട് 5.30ഓ​ടെ എ​ത്തി​യെ​ങ്കി​ലും ‘ന​ഴ്‌​സ് വ​ന്ന് നോ​ക്ക​ട്ടെ’ എ​ന്ന് അ​റി​യി​ച്ച് കു​ഞ്ഞി​​െ​ന​യും അ​മ്മ​െ​യ​യും വ​രാ​ന്ത​യി​ല്‍ ഇ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് നി​ര​വ​ധി ത​വ​ണ മാ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ദേ​ഷ്യ​ത്തോ​ടെ പു​റ​ത്തി​രി​ക്കാ​ൻ പ​റ​ഞ്ഞ​ത​ല്ലാ​തെ കു​ട്ടി​യെ നോ​ക്കാ​ന്‍ ഡോ​ക്ട​ര്‍ ത​യാ​റാ​യി​ല്ല. തു​ട​ര്‍ന്ന് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച കു​ട്ടി​യെ സ​ഹോ​ദ​ര​നെ വി​ളി​ച്ചു​വ​രു​ത്തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ക്കും പ​രാ​തി ന​ല്‍കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണി​വ​ര്‍.
Show Full Article
TAGS:LOCAL NEWS 
Next Story