Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2017 12:28 PM GMT Updated On
date_range 2017-05-01T17:58:54+05:30ആർ.ശങ്കറിനെപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ ഊർജം പകരും –കെ.സി.വേണുഗോപാൽ
text_fieldsആലപ്പുഴ: മതമൗലിക വാദത്തിനും സാമൂഹികനീതി നിഷേധിക്കുന്നതിനുമെതിരെ ജനാധിപത്യ പോരാട്ടം നടത്തിയ ആർ.ശങ്കറിെൻറ ആശയങ്ങളും നിലപാടുകളും വർഗീയതക്കും ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ കോൺഗ്രസിന് കരുത്ത് പകരുമെന്ന് നിയുക്ത എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡൻറുമായിരുന്ന ആർ.ശങ്കറിെൻറ 109ാ-മത് ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർണാടകത്തിലെ കോൺഗ്രസ് പാർട്ടിയുടെ ചുമതല ഏൽപിക്കുമ്പോൾ ആർ ശങ്കറിനെപ്പോലുള്ള മഹാരഥന്മാർ നടത്തിയ പ്രവർത്തനങ്ങൾ തനിക്ക് ഉൗർജം പകരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട ശേഷം ആദ്യമായി ആർ.ശങ്കർഭവനിൽ എത്തിയ എം.പിക്ക് ഡി.സി.സി പ്രസിഡൻറ് അഡ്വ. എം ലിജുവിെൻറ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് ആവേശകരമായ സ്വീകരണം നൽകി.ഷാളും പൂമാലയും അണിയിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഹ്ലാദം പങ്കുവെച്ചു. യോഗത്തിൽ ഡി.സി.സി പ്രസിഡൻറ് എം.ലിജു അധ്യക്ഷത വഹിച്ചു. പ്രഫ. അഞ്ചേൽ രഘു അനുസ്മരണ പ്രഭാഷണം നടത്തി. മുൻ ഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂർ, അഡ്വ. ഡി.സുഗതൻ, എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി എസ്.ശരത്, ജി.മുകുന്ദൻപിള്ള, പ്രഫ. നെടുമുടി ഹരികുമാർ, എം.എൻ. ചന്ദ്രപ്രകാശ്, തോമസ് ജോസഫ്, വേലഞ്ചിറ സുകുമാരൻ, കെ.വി. മേഘനാഥൻ, ജി.സഞ്ജീവ് ഭട്ട്, അഡ്വ. ജി. മനോജ്കുമാർ, പി.ഉണ്ണികൃഷ്ണൻ, അഡ്വ. വി. ഷുക്കൂർ, ടി.വി. രാജൻ, പി.ബി. വിശ്വേശ്വരപ്പണിക്കർ, സുനിൽജോർജ്, രാജ താന്നിക്കൽ, പ്രമോദ്ചന്ദ്രൻ, ആർ.ബി.നിജോ, അഡ്വ. സി.ഡി. ശങ്കർ, എം.ആർ. രാജേഷ്, ഇല്ലിക്കൽകുഞ്ഞുമോൻ, ബഷീർ കോയപറമ്പിൽ എന്നിവർ സംസാരിച്ചു.
Next Story