Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2017 11:45 AM GMT Updated On
date_range 25 March 2017 11:45 AM GMTമുതുകുളം: ജനവാസമേഖലയിൽ ശ്മശാനം പാടില്ലെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
ആലപ്പുഴ: മുതുകുളം ഉമ്മർമുക്കിന് കിഴക്ക് ശ്മശാനം നിർമിക്കാനുള്ള നീക്കം തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ജനവാസമില്ലാത്ത പ്രദേശത്തേക്ക് ശ്മശാനം മാറ്റിസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കമീഷൻ ആക്ടിങ് ചെയർപേഴ്സൺ പി. മോഹനദാസ് കാർത്തികപ്പള്ളി തഹസിൽദാർക്ക് നിർദേശം നൽകി. പാടശേഖരം അനധികൃതമായി നികത്തി നിർമിക്കുന്ന ശ്മശാനത്തിന് സ്റ്റേ ആവശ്യപ്പെട്ട് പ്രദേശവാസി നൽകിയ പരാതിയിലാണ് നടപടി. കമീഷൻ കാർത്തികപ്പള്ളി തഹസിൽദാറിൽനിന്ന് വിശദീകരണം തേടിയിരുന്നു. വഖഫ് ആധാരങ്ങൾ പ്രകാരം പരാതിക്കിടയാക്കിയ സ്ഥലം മുതുകുളം വടക്ക് മുസ്ലിം ജമാഅത്ത് പ്രസിഡൻറിെൻറ പേരിൽ ആധാരം നടത്തിയിട്ടുള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥലം അനുവാദം വാങ്ങാതെ നികത്തിയതാണെന്നും ഇതിനെതിരെ വില്ലേജ് ഓഫിസിൽനിന്ന് നിരോധന ഉത്തരവ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സ്ഥലം പൂർണമായും നികത്തി. സ്ഥലത്തിന് ചുറ്റും വീടുകളും കിണറുകളും ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജനവാസമില്ലാത്ത സ്ഥലം കണ്ടെത്തിക്കൊടുത്താൽ പരിഗണിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
Next Story