Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകു​ട്ടി​യെ...

കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച ആ​ന്ധ്ര സ്വ​ദേ​ശി പി​ടി​യി​ൽ

text_fields
bookmark_border
അ​രൂ​ർ: നാ​ലു​വ​യ​സ്സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച ആ​ന്ധ്ര​സ്വ​ദേ​ശി പി​ടി​യി​ൽ. ച​ന്തി​രൂ​ർ ചി​ങ്ങ​പ്പു​ര​ക്ക​ൽ അ​ക്ബ​റി​െൻറ മ​ക​ൻ മു​ഹ​മ്മ​ദ് അ​സ്​​ഹ​റി​നെ​യാ​ണ് ആ​ന്ധ്ര​സ്വ​ദേ​ശി നാ​ഗേ​ന്ദ്ര​ൻ (60) ത​ട്ടി​െ​ക്കാ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. ഭി​ക്ഷാ​ട​ന​ത്തി​ന് എ​ത്തി​യ​താ​ണെ​ന്നാ​ണ് ഇ​യാ​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. വീ​ടി​െൻറ തെ​ക്കു​ഭാ​ഗ​ത്തെ പ​റ​മ്പി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ നാ​ഗേ​ന്ദ്ര​ൻ ബ​ല​മാ​യി കൈ​യി​ൽ പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ചു. കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളും വീ​ട്ടു​കാ​രും ഓ​ടി​യെ​ത്തി​യ​പ്പോ​ൾ നാ​ഗേ​ന്ദ്ര​ൻ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ഓ​ടു​ന്ന​താ​ണ്​ ക​ണ്ട​ത്. കു​ട്ടി​യു​ടെ മാ​താ​വ് സ​ജീ​ന​യും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന്​ പി​ന്നാ​ലെ ഓ​ടി നാ​ഗേ​ന്ദ്ര​നെ പി​ടി​കൂ​ടി അ​രൂ​ർ പൊ​ലീ​സി​ന്​ കൈ​മാ​റി. കു​ട്ടി നാ​ഗേ​​ന്ദ്ര​െൻറ കൈ​യി​ൽ ക​ടി​ച്ച​തോ​ടെ​യാ​ണ് പി​ടി​വി​ട്ട​ത്. കൊ​ച്ചി സ്വ​ദേ​ശി​യാ​യ അ​ക്ബ​റും കു​ടും​ബ​വും ച​ന്തി​രൂ​രി​ൽ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സം. പ​ള്ളു​രു​ത്തി ഡോ​ൺ​ബോ​സ്​​കോ സ്​​കൂ​ളി​ലെ എ​ൽ.​കെ.​ജി വി​ദ്യാ​ർ​ഥി​യാ​ണ് മു​ഹ​മ്മ​ദ് അ​സ്​​ഹ​ർ. കു​ട്ടി​യും മാ​താ​വും അ​രൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി സം​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ചു. പൊ​ലീ​സ്​ കേ​സെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
Show Full Article
TAGS:LOCAL NEWS 
Next Story