Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവി​ജി​ല​ൻ​സ്​...

വി​ജി​ല​ൻ​സ്​ വി​ളി​ക്കു​ന്നു... നാ​ടു ന​ന്നാ​ക്കാ​ൻ കൂ​ടു​ന്നോ?

text_fields
bookmark_border
ആ​ല​പ്പു​ഴ: അ​ഴി​മ​തി​യി​ല്ലാ​ത്ത സ​മൂ​ഹ സൃ​ഷ്​​ടി​ക്കാ​യി വി​ജി​ല​ൻ​സ്​ തു​ട​ങ്ങി​യ ഫേ​സ്​​ബു​ക്ക് കൂ​ട്ടാ​യ്മ ആ​രം​ഭി​ച്ച് ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ വ​ൻ​ഹി​റ്റാ​യി. നാ​ടു ന​ന്നാ​ക്കാ​ൻ കൂ​ടെ കൂ​ടു​ന്നോ എ​ന്ന ഫേ​സ്​ ബു​ക്ക് കൂ​ട്ടാ​യ്മ​യി​ൽ ഇ​തി​ന​കം 16,000 പേ​ർ അ​ണി​നി​ര​ന്നു ക​ഴി​ഞ്ഞു. വി​ജി​ല​ൻ​സിെൻറ ഗ​വേ​ഷ​ണ പ​രി​ശീ​ല​ന വി​ഭാ​ഗ​ത്തിെൻറ ആ​ല​പ്പു​ഴ ഓ​ഫി​സാ​ണ് ഫേ​സ്​​ബു​ക്ക് കൂ​ട്ടാ​യ്​​മ​ക്ക്​ തു​ട​ക്ക​മി​ട്ട​ത്. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, പൊ​തു​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം പൊ​തു​ജ​നം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ,അ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന മി​ക​ച്ച സേ​വ​ന​ങ്ങ​ൾ, അ​ഭി​പ്രാ​യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഫേ​സ്​ ബു​ക്ക് കൂ​ട്ടാ​യ്മ പ​ങ്കു ​െവ​ക്കു​ന്നു. അ​ഴി​മ​തി കേ​സു​ക​ൾ പി​ടി​ക്കു​ക എ​ന്ന​തി​ന​പ്പു​റം മി​ക​ച്ച സേ​വ​നം കാ​ഴ്ച​െ​വ​ക്കു​ന്ന​വ​യെ ഗു​ഡ് ഗ​വേ​ണ​ൻ​സ്​ മാ​തൃ​ക​യാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​രാ​നും ഗ​വേ​ഷ​ണ-​പ​രി​ശീ​ല​നം വി​ഭാ​ഗം ല​ക്ഷ്യ​മി​ടു​ന്നു. ഇ​തിെൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ-​പൊ​തു സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ സ​ർ​വേ​യും ന​ട​ത്തി വ​രു​ന്നു. അ​ന്ത്യ​ഘ​ട്ട​ത്തി​ലാ​യ സ​ർ​വേ ഫ​ലം അ​ടു​ത്തു ത​ന്നെ വി​ജി​ല​ൻ​സ്​ മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ക്കും. തു​ട​ർ​ന്നാ​യി​രി​ക്കും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ക.
Show Full Article
TAGS:LOCAL NEWS 
Next Story