Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവി​ഷു​വി​ന്​...

വി​ഷു​വി​ന്​ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​; മ​ണ്ണ​ഞ്ചേ​രി ഒ​രു​ങ്ങു​ന്നു

text_fields
bookmark_border
മ​ണ്ണ​ഞ്ചേ​രി: മ​ണ്ണ​ഞ്ചേ​രി​യെ ഹ​രി​ത​ഗ്രാ​മ​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ബൃ​ഹ​ത്താ​യ കൃ​ഷി​ക്ക് ക​ള​മൊ​രു​ങ്ങു​ന്നു. വി​ഷു​ക്കാ​ല​ത്ത് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ൽ​പാ​ദി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ 13,500 വീ​ടു​ക​ളി​ൽ കൃ​ഷി തു​ട​ങ്ങു​ന്ന​ത്. അ​ഞ്ചു​ല​ക്ഷം പ​ച്ച​ക്ക​റി​ത്തൈ​ക​ള്‍ സി.​ഡി.​എ​സ്​ നേ​തൃ​ത്വ​ത്തി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത്​,​ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി, സി.​ഡി.​എ​സ്​, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 23 വാ​ര്‍ഡു​ക​ളി​ൽ പ​ച്ച​ക്ക​റി​കൃ​ഷി​യും എ​ലി​നി​യ​ന്ത്ര​ണ കാ​മ്പ​യി​നും ന​ട​ത്തും. വീ​ടു​ക​ളി​ലും ത​രി​ശ് ഇ​ട​ങ്ങ​ളി​ലും കൃ​ഷി ചെ​യ്യു​ന്ന​തി​ന് വ​ഴു​ത​ന, മു​ള​ക്, പീ​ച്ചി​ൽ, പാ​വ​ല്‍, പ​യ​ര്‍, വെ​ണ്ട എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ക. ​ഒാ​രോ വീ​ടി​നും​ 30 പ​ച്ച​ക്ക​റി​ത്തൈ​ക​ളും ഏ​ഴു​കി​ലോ ഫാ​ക്ട് ജൈ​വ​വ​ള​വും വി​ത​ര​ണം ചെ​യ്യും. മൂ​ന്നു​വ​ര്‍ഷം കൊ​ണ്ട് കൃ​ഷി​യി​ൽ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടു​ക​യാ​ണ്​ ല​ക്ഷ്യം. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജി. ​വേ​ണു​ഗോ​പാ​ല്‍ പ​ച്ച​ക്ക​റി വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ത​ങ്ക​മ​ണി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം പി.​എ. ജു​മൈ​ല​ത്ത്, സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ​സ്. സ​ന്തോ​ഷ്, ചെ​യ​ർ​പേ​ഴ്‌​സ​ൺ സ​ന്ധ്യ ശ​ശി​ധ​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​ഷ​ഫീ​ഖ്, അ​ര​വി​ന്ദ്, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ്രേം​കു​മാ​ർ, ക​ർ​ഷ​ക​ൻ സ​മൂ​ഹ​മ​ഠം ശ​ശി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് മ​ഞ്ജു ര​തി​കു​മാ​ർ സ്വാ​ഗ​ത​വും കൃ​ഷി ഓ​ഫി​സ​ർ ജി.​വി. രെ​ജി ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story