Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2017 12:19 PM GMT Updated On
date_range 2017-03-20T17:49:16+05:30വിഷുവിന് വിഷരഹിത പച്ചക്കറി: വീടുകളിൽ കൃഷി ആരംഭിക്കുന്നു
text_fieldsമണ്ണഞ്ചേരി: കായലോര ഗ്രാമമായ മണ്ണഞ്ചേരിയില്‍ വിഷുക്കാലത്ത് വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കുന്നത് ലക്ഷ്യമിട്ട് 13,500 വീടുകളില്‍ കൃഷി ആരംഭിക്കുന്നു. ഇതിനുള്ള അഞ്ചുലക്ഷം പച്ചക്കറിത്തൈകള്‍ സി.ഡി.എസ് ആണ് ഉൽപാദിപ്പിച്ചത്. തൈ വിതരണം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിെൻറയും തൊഴിലുറപ്പ് പദ്ധതിയുടെയും സി.ഡി.എസിെൻറയും കൃഷിഭവെൻറയും ആഭിമുഖ്യത്തിലാണ് 23 വാര്‍ഡുകളിലും പച്ചക്കറി കൃഷിയും എലിനിയന്ത്രണ കാമ്പയിനും നടത്തുന്നത്. വീടുകളില്‍ കൂടാതെ തരിശ് പുരയിടങ്ങളില്‍ കൂടി കൃഷി ചെയ്യുന്നതിന് ആറിനം പച്ചക്കറിത്തൈകളാണ് വിതരണം ചെയ്യുന്നത്. വഴുതന, മുളക്, പീച്ചില്‍, പാവല്‍, പയര്‍, വെണ്ട എന്നിവയാണ് കൃഷി ചെയ്യുന്നത്. ഒരു വീട്ടില്‍ കുറഞ്ഞത് 30 പച്ചക്കറിത്തൈകള്‍ നല്‍കും. ഇത് നടുന്നതിനുള്ള വരമ്പ് തൊഴിലുറപ്പ് പദ്ധതിയിലാണ് തയാറാക്കുന്നത്. ഓരോ വീടിനും ഏഴ് കിലോ ഫാക്ട് ജൈവവളവും നൽകും. പഞ്ചായത്തിലെ എല്ലാ വീടുകളിലും വര്‍ഷം മുഴുവന്‍ പച്ചക്കറി ഉൽപാദിപ്പിക്കുന്ന കാര്‍ഷിക സംസ്കാരത്തിനാണ് മണ്ണഞ്ചേരിയില്‍ തുടക്കമാകുന്നതെന്ന് പ്രസിഡൻറ് തങ്കമണി ഗോപിനാഥും വൈസ് പ്രസിഡൻറ് മഞ്ജു രതികുമാറും പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ഗ്രൂപ്പിെൻറ കേരഗ്രാമം പദ്ധതി പ്രകാരം 62 ലക്ഷം രൂപ ചെലവിട്ട് തെങ്ങുകൃഷി വികസനത്തിനായി നിരവധി പദ്ധതികളും നടപ്പാക്കിവരുന്നു. ഇതിെൻറ ഭാഗമായി എല്ലാ വീടുകളിലും 22ന് എലിവിഷം വിതരണം ചെയ്യും.
Next Story