Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2017 10:49 AM GMT Updated On
date_range 2017-03-15T16:19:10+05:30അജ്ഞാതജീവി കടിച്ചു; പമ്പയിൽ കുളിക്കാനിറങ്ങാൻ ഭയം
text_fieldsചെങ്ങന്നൂർ: പമ്പാനദിയിൽ കുളിക്കനിറങ്ങിയവരെ അജ്ഞാതജീവി കടിച്ച് പരിക്കേൽപിച്ച സംഭവം നാട്ടുകാരെ ഭീതിയിലാഴ്ത്തി. ചെങ്ങന്നൂർ പുത്തൻകാവ് മർത്തോമ പള്ളിക്കടവിലും തിരുവൻവണ്ടൂർ, പാണ്ടനാട് പഞ്ചായത്തുകളിലെ കുത്തിയതോട്, വനവാതുക്കര എന്നിവിടങ്ങളിലും കുളിക്കാനിറങ്ങിയവരെയാണ് അജ്ഞാതജീവി കടിച്ചത്. പിന്നാലെ പള്ളിക്കടവിന് അക്കരെ മംഗലം കടവിൽ കുളിക്കാനിറങ്ങിയ രണ്ട് സ്ത്രീളെയും ചെങ്ങന്നൂർ മുണ്ടൻകാവ് ഇറപ്പുഴ കല്ലുമഠത്തിൽ കടവിലും നദിയിൽ ഇറങ്ങിയവരെയും കടിച്ചു. അജ്ഞാതജീവിയുടെ കടിയേറ്റ ചിലർ ആശുപത്രിയിൽ എത്തി കുത്തിെവപ്പെടുത്ത് മടങ്ങുകയും ചെയ്തു. കുളിക്കുന്നതിനിടെ കാലിൽ പിടിച്ചുവലിക്കുന്നതായി അനുഭവപ്പെടുകയും തുടർന്ന് കടിയേൽക്കുകയുമായിരുന്നെന്ന് ഇവർ പറയുന്നു. റവന്യൂ അധികൃതർ അന്വേഷിെച്ചങ്കിലും മൊഴികളിലെ വൈരുധ്യം കുഴക്കുകയാണ്. നീർനായയാണ് ആക്രമിക്കുന്നതെന്നും ഇവയെ നദിയിൽ നേരിൽ കണ്ടതായുമാണ് ഒരുവിഭാഗം പറയുന്നത്. മെറ്റാരുവിഭാഗം പറയുന്നത് വരാലിെൻറ രൂപത്തിലുള്ള വലിയ മത്സ്യമാണ് കടിച്ചതെന്നാണ്. വരൾച്ച രൂക്ഷമായതോടെ തുണിയലക്കാനും കുളിക്കാനുമൊക്കെ ഒട്ടേറെേപർ ദൂരെനിന്നുപോലും പമ്പാനദിയിലെ വിവിധ കടവുകളെയാണ് ആശ്രയിക്കുന്നത്.
Next Story