Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2017 2:10 PM GMT Updated On
date_range 2017-03-13T19:40:11+05:30അക്ഷയശ്രീ കാര്‍ഷിക പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
text_fieldsമുഹമ്മ: ജൈവകൃഷിയുടെ പ്രോത്സാഹനത്തിനും വ്യാപനത്തിനുമായി ഇന്‍ഫോസിസ് മുന്‍ സി.ഇ.ഒ എസ്.ഡി. ഷിബുലാലിന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അക്ഷയശ്രീ കാര്‍ഷിക പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 2016ലെ സംസ്ഥാനത്തെ മികച്ച ജൈവകര്‍ഷകനുള്ള പുരസ്കാരം കണ്ണൂര്‍ സ്വദേശി എന്‍. ഷിംജിത്തിന് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ നല്‍കി. ഒരുലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് എന്‍. ഷിംജിത്തിന് ലഭിച്ചത്. 13 ജില്ലകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 13 മികച്ച ജൈവ കര്‍ഷകര്‍ക്ക് 25,000 രൂപ വീതവും നല്‍കി. 27 പ്രോത്സാഹന പുരസ്കാരങ്ങളും 15 പ്രത്യേക പുരസ്കാരങ്ങളും വിതരണം ചെയ്തു. കണ്ണൂര്‍ ഗവ. എച്ച്.എസ്.എസ്, പാലക്കാട് ജി.യു.പി സ്കൂള്‍, മുഹമ്മ സി.എം.എസ്.എല്‍.പി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പുരസ്കാരങ്ങളും നല്‍കി. കുമാരി ഷിബുലാല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എസ്.ഡി. ഷിബുലാല്‍, കെ.ആര്‍. വിശ്വംഭരന്‍, കെ.വി. ദയാല്‍, ജെ. ജയലാല്‍, പ്രഫ. എസ്. രാമാനന്ദ്, ഡോ. ജയചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു.
Next Story