Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനായ് വിഴുങ്ങിയ...

നായ് വിഴുങ്ങിയ കശുവണ്ടി വയര്‍ കീറി പുറത്തെടുത്തു

text_fields
bookmark_border
ചെങ്ങന്നൂര്‍: കശുവണ്ടി വിഴുങ്ങിയ നായുടെ വയര്‍കീറി ശസ്ത്രക്രിയ. ഗവ. മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. ദീപു ഫിലിപ് മാത്യുവിന്‍െറ നേതൃത്വത്തിലാണ് എട്ടുമാസം പ്രായമുള്ള നായ്ക്കുട്ടിയുടെ വയറുകീറി കുടലിനുള്ളില്‍ കുരുങ്ങിയ കശുവണ്ടി പുറത്തെടുത്തത്. നാലുദിവസമായി ആഹാരം കഴിക്കാതെയും ഛര്‍ദിയും കാണപ്പെട്ടിരുന്നു. ഉടമസ്ഥ ചെങ്ങന്നൂര്‍ ഗവ. മൃഗാശുപത്രിയില്‍ പരിശോധനക്കായി കൊണ്ടുവന്നു. അവിടെ മൂന്നുദിവസം മരുന്നും ഡ്രിപ്പും കൊടുത്തിട്ടും കുറവ് കണ്ടില്ല. എക്സ്റേ പരിശോധനയിലും ഒന്നും കാണാന്‍ കഴിഞ്ഞില്ല. പിന്നീട് ഉടമസ്ഥയോട് ചോദിച്ചപ്പോഴാണ് നായ്ക്ക് കശുവണ്ടി തിന്നുന്ന ശീലമുണ്ടെന്ന് മനസ്സിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കട്ടിയുള്ള എന്തോ വസ്തു വയറില്‍ കുടുങ്ങിയതായി കണ്ടത്. രണ്ട് മണിക്കൂറിലധികമെടുത്ത് വയര്‍ കീറി തോടോടുകൂടിയ കശുവണ്ടി പുറത്തെടുക്കുകയായിരുന്നു. നായ് അപകടനില തരണം ചെയ്തിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story