Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2017 10:45 AM GMT Updated On
date_range 2017-06-11T16:15:08+05:30സുരക്ഷയില്ലാതെ കെട്ടിട നിർമാണം; സ്റ്റോപ് മെമ്മോ നൽകി
text_fieldsനെട്ടൂർ: മരടിലെ ന്യൂക്ലിയസ് മാളിന് സമീപം ദേശീയപാതയോട് ചേർന്ന് മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്ത കെട്ടിട നിർമാണം നഗരസഭ തടഞ്ഞു. തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിന് മതിയായ സുരക്ഷ ഏർപ്പെടുത്തിയിട്ടിെല്ലന്ന് കാണിച്ച് പൊതുപ്രവർത്തകനായ മരട് സ്വദേശി വി.ജി. ബിജു നൽകിയ പരാതിയെത്തുടർന്നാണ് നഗരസഭ സെക്രട്ടറി നിർമാണപ്രവർത്തനങ്ങൾ തടഞ്ഞത്. ഇതുസംബന്ധിച്ച് മരട് വില്ലേജ് ഓഫിസർക്കും കലക്ടർക്കും ബിജു പരാതി നൽകിയിട്ടുണ്ട്.ദേശീയപാതക്കരികിൽ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ നിർദിഷ്ട അകലം പാലിച്ചിട്ടില്ലെന്നും റോഡ് തകരുന്ന നിലയിൽ വലിയ കുഴി എടുത്തിട്ടുള്ളത് ഗതാഗതത്തിനുതന്നെ ഭീഷണിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. േമയ് ഇവിടെ വലിയ കുഴി എടുക്കവെ മണ്ണ് ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരടിൽതന്നെ മറ്റൊരിടത്ത് റോഡിനോട് ചേർന്ന് നിർമാണത്തിലിരുന്ന കെട്ടിടത്തിെൻറ കൂറ്റൻ മതിൽ മഴയത്ത് ഇടിഞ്ഞുവീണിരുന്നെങ്കിലും അർധരാത്രിയിലായതിനാൽ അപകടം ഒഴിവായി. നിയമങ്ങൾ കാറ്റിൽപറത്തി കെട്ടി ഉയർത്തുന്ന വമ്പൻ കെട്ടിടങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ അധികൃതർ തയാറാകാത്തതാണ് തൊഴിലാളികളുടെ ജീവനെടുക്കുന്നതെന്ന് സാമൂഹികപ്രവർത്തകൻകൂടിയായ വിജു പറഞ്ഞു.
Next Story