Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2017 10:45 AM GMT Updated On
date_range 11 Jun 2017 10:45 AM GMTസാധനങ്ങൾ തൂക്കി നൽകുന്നില്ല: താളംതെറ്റി റേഷൻ വിതരണം
text_fieldsbookmark_border
അങ്കമാലി: ആലുവ താലൂക്കില്‍ റേഷന്‍ വിതരണം അവതാളത്തിലായതായി ആക്ഷേപം. ജൂണിലെ റേഷന്‍ വിതരണം ഇതുവരെ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. റേഷന്‍ സാധനങ്ങള്‍ തൂക്കി ഡോര്‍ ഡെലിവറിയായി കടകളില്‍ നല്‍കാത്തതാണ് വിതരണം സ്തംഭനാവസ്ഥയിലാകാന്‍ കാരണമെന്ന് ഒാള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു. ആലുവ എടത്തലയിലെ കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍നിന്നാണ് റേഷന്‍ സാധനങ്ങള്‍ നല്‍കുന്നത്. അവിടെയെത്തി സാധനങ്ങള്‍ ഏറ്റുവാങ്ങാന്‍ വ്യാപാരികള്‍ തയാറായിട്ടും തൂക്കി നല്‍കുന്നില്ലെന്നാണ് പരാതി. തൂക്കി നല്‍കാതെ സാധനങ്ങള്‍ എടുക്കില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ഗോഡൗണില്‍ ഇലക്ട്രോണിക് തുലാസോ, ആവശ്യത്തിന് ജീവനക്കാരുമില്ലത്രെ. ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം പ്രതിസന്ധി സൃഷ്ടിക്കുന്നതാണെന്നാണ് അസോസിയേഷന് ആരോപിക്കുന്നത്. ഹോള്‍സെയില്‍ ഉടമകളെ വീണ്ടും കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം റേഷന്‍ സാധനങ്ങള്‍ നിശ്ചിത അളവില്‍ യഥാസമയം കടകളില്‍ എത്തിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.സി. ജോസ് അധ്യക്ഷത വഹിച്ചു. കെ.ഡി. റോയി, പി.എസ്. നൗഷാദ്, എൻ.വി. ജോണി, എ.വി. പൗലോസ്, സി.കെ. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Next Story