Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2017 2:32 PM GMT Updated On
date_range 10 Jun 2017 2:32 PM GMTപൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിൽ 12,975 കുട്ടികൾ
text_fieldsbookmark_border
ആലപ്പുഴ: ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഇത്തവണ ഒന്നാം ക്ലാസിൽ ചേർന്നത് 12,975 കുട്ടികൾ. മുൻവർഷത്തെ അപേക്ഷിച്ച് 267 കുട്ടികൾ അധികം ചേർന്നു. രണ്ട്, മൂന്ന്, നാല് ക്ലാസുകളിലായി 514 കുട്ടികളുടെ വർധനയും രേഖപ്പെടുത്തി. രണ്ട് സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികളില്ലായിരുന്നു. പൊതുവിദ്യാലയങ്ങളിലെ ആകെ കുട്ടികളുടെ എണ്ണവും ഇത്തവണ കുറഞ്ഞു. ആറാം പ്രവൃത്തി ദിവസത്തിലെ കണക്കെടുപ്പിെൻറ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് സ്ഥിതിവിവരം തയാറാക്കിയത്. ചേർത്തലയിൽ വ്യാഴാഴ്ച ഹർത്താൽ ആയതിനാൽ ഒരു ദിവസം വൈകിയാണ് കണക്കെടുപ്പ് നടത്തിയത്. പല അൺ എയ്ഡഡ് വിദ്യാലയങ്ങളും കണക്ക് സമർപ്പിച്ചിട്ടില്ല. സർക്കാർ, എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ് സ്കൂളുകളിലായി ജില്ലയിൽ ഇത്തവണ 1,74,810 കുട്ടികളാണ് പഠിക്കുന്നത്. ആൺകുട്ടികളാണ് കൂടുതൽ, 88,555 പേർ. പെൺകുട്ടികൾ 86,228. അതേസമയം, പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം കുറവാണ്. കഴിഞ്ഞവർഷം 1,79,164 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇത്തവണ 4300 കുട്ടികൾ കുറവാണ്. ഗവ. സ്കൂളുകളിൽ 51,869 കുട്ടികളാണുള്ളത്, 6,291 ആൺകുട്ടികളും 25,578 പെൺകുട്ടികളും. എയ്ഡഡ് സ്കൂളുകളിൽ 57,046 ആൺകുട്ടികളും 56,078 പെൺകുട്ടികളുമായി ആകെ 1,13,124 കുട്ടികളുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 4245 കുട്ടികളുടെ കുറവാണ് എയ്ഡഡ് സ്കൂളിലുള്ളത്. അംഗീകാരമുള്ള അൺ എയ്ഡഡ് സ്കൂളുകളിൽ 5542 ആൺകുട്ടികളും 4572 പെൺകുട്ടികളുമുണ്ട്. പട്ടികവിഭാഗത്തിൽപ്പെട്ട 23,062 കുട്ടികളും പട്ടികവർഗത്തിൽപ്പെട്ട 513 കുട്ടികളും പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നുണ്ട്. ജില്ലയിലെ രണ്ട് സ്കൂളുകളിൽ ഇത്തവണ കുട്ടികളൊന്നും ഇല്ല. പുതുതായി കുട്ടികൾ എത്തിയിെല്ലന്ന് മാത്രമല്ല, കഴിഞ്ഞതവണ ഉണ്ടായിരുന്ന കുട്ടികൾ ഇവിടെനിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി പോകുകയും ചെയ്തു. ചെങ്ങന്നൂർ ഡയറ്റിനോട് ചേർന്ന യു.പി സ്കൂളും പാണ്ടനാെട്ട ആർ.കെ.വി.എൽ.പി സ്കൂളുമാണ് ഫലത്തിൽ ഇല്ലാതായിരിക്കുന്നത്.
Next Story