Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചാരുംമൂട് മേഖലയിൽ...

ചാരുംമൂട് മേഖലയിൽ ഡെങ്കിയും പകർച്ചപ്പനിയും

text_fields
bookmark_border
ചാ​രും​മൂ​ട്: ചാ​രും​മൂ​ട് മേ​ഖ​ല​യി​ൽ ഡെ​ങ്കി​പ്പ​നി​യും പ​ക​ർ​ച്ച​പ്പ​നി​യും വ്യാ​പ​ക​മാ​കു​ന്നു. മ​ഴ തു​ട​ങ്ങി​യ​തോ​ടെ പ​നി​ക്കൊ​പ്പം മ​റ്റ് രോ​ഗ​ങ്ങ​ളും പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​ണ്. ചു​ന​ക്ക​ര, പാ​ല​മേ​ൽ, താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ര​വ​ധി പേ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​യി​ലാ​ണ്. ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കോ​മ​ല്ലൂ​ർ, പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര, താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ച​ത്തി​യ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​െഡ​ങ്കി​പ്പ​നി ബാ​ധ​യെ​ത്തു​ട​ർ​ന്ന് കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ ചി​കി​ത്സ​യി​ലു​ള്ള​ത്.ദി​നേ​ന നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് പ​ക​ർ​ച്ച​പ്പ​നി​യു​മാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ചി​കി​ത്സ​തേ​ടി എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​നി ബാ​ധി​ച്ച് ചു​ന​ക്ക​ര ക​രി​മു​ള​ക്ക​ൽ ശ്രീ​ല​ത മ​രി​ച്ചി​രു​ന്നു. മേ​ഖ​ല​യി​ലെ കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലും വ​യ​ലോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​നി ബാ​ധി​ത​രു​ള്ള​ത്. നൂ​റ​നാ​ട് ​െല​പ്ര​സി സാ​ന​റ്റോ​റി​യം, ചു​ന​ക്ക​ര സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പ​നി​ബാ​ധ​ിച്ച്​ എ​ത്തി​യ​ത്. എ​ന്നാ​ൽ, ഉ​ള​വു​ക്കാ​ട് അ​ട​ക്ക​മു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് മ​രു​ന്നും ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മു​മ്പ് ചി​കു​ൻ​ഗു​നി​യ അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ച്ചി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും പ​നി വ്യാ​പ​ക​മാ​ണ്​. മേ​ഖ​ല​യി​ലെ പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പേ​രി​ന്​ മാ​ത്രം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പ്ര​ധാ​ന ജ​ങ്​​ഷ​നു​ക​ൾ​ക്ക് സ​മീ​പം ഇ​പ്പോ​ഴും കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, ​െഡ​ങ്കി​പ്പ​നി​യും പ​ക​ർ​ച്ച​പ്പ​നി​യും കൂ​ടു​ത​ലാ​യി ക​ണ്ട ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ കൊ​തു​കു​പ്ര​ജ​ന​ന ഉ​റ​വി​ട​ന​ശീ​ക​ര​ണം, ക്ലോ​റി​നേ​ഷ​ൻ, രോ​ഗ​പ്ര​തി​രോ​ധ ബോ​ധ​വ​ത്​​ക​ര​ണ ക്യാ​മ്പ് എ​ന്നി​വ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നേ​ന വ​ർ​ധി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​പൂ​ർ​വ പ്ര​തി​രോ​ധം യ​ഥാ​സ​മ​യം ന​ട​ത്താ​തി​രു​ന്ന​താ​ണ് പ​നി​യ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ കാ​ര​ണം.
Show Full Article
TAGS:LOCAL NEWS 
Next Story