Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോ​ള​നി​യി​ലേ​ക്കു​ള്ള...

കോ​ള​നി​യി​ലേ​ക്കു​ള്ള ന​ട​പ്പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു

text_fields
bookmark_border
പൂ​ച്ചാ​ക്ക​ൽ: പൊ​റ്റേ​ത്ത​റ പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലേ​ക്കു​ള്ള ന​ട​പ്പാ​ലം അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ലു​ള്ള ന​ട​പ്പാ​ല​മാ​ണ് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ത​ക​ർ​ന്നു​വീ​ണ പാ​ല​മാ​ണി​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​മെ​ന്ന ഉ​റ​പ്പോ​ടെ തെ​ങ്ങി​ൻ​ത​ടി​യി​ൽ നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക പാ​ല​മാ​ണ് ദ്ര​വി​ച്ച് ത​ക​ർ​ന്ന് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. പ​ഴ​യ കോ​ൺ​ക്രീ​റ്റ്​ പാ​ലം ത​ക​ർ​ന്ന് വീ​ണ​തി​നൊ​പ്പം കോ​ള​നി നി​വാ​സി​ക​ളാ​യ അ​മ്മ​ക്കും മ​ക​ൾ​ക്കും തോ​ട്ടി​ൽ വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വം പാ​ർ​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​ക്കി എ​ടു​ത്ത​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടാ​ണ് താ​ൽ​ക്കാ​ലി​ക പാ​ലം നി​ർ​മി​ച്ച​ത്. ഇ​താ​ണ് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്. പൂ​ച്ചാ​ക്ക​ൽ ടൗ​ണി​ൽ​നി​ന്ന്​ കോ​ള​നി​യി​ലേ​ക്ക് എ​ത്താ​നു​ള്ള ഏ​ക മാ​ർ​ഗ​മാ​ണ് പാ​ലം. കോ​ള​നി​വാ​സി​ക​ളും അ​ല്ലാ​ത്ത​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളാ​ണ് പാ​ല​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്. പാ​ലം അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് കോ​ള​നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story