Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 10:47 AM GMT Updated On
date_range 8 Jun 2017 10:47 AM GMTകരുവാറ്റ അപകടം: തൗഫീഖിന് നാടിെൻറ യാത്രാമൊഴി
text_fieldsbookmark_border
ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റയിൽ നടന്ന കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ അഞ്ചി-ന് മരിച്ച ഹരിപ്പാട് പുത്തൻകാവിൽ (കോടമ്പള്ളിൽ ശബാസ് മൻസിലിൽ) തൗഫീഖിന് സഹപാഠികളും ബന്ധുക്കളും നാട്ടുകാരും കണ്ണീരോടെ യാത്രാമൊഴി നൽകി. ഹരിപ്പാട് മന്നം മെമ്മോറിയൽ എൻ.എസ്.എസ് പാരലൽ കോളജിലെ പ്ലസ് ടു വിദ്യാർഥിയാണ് തൗഫീഖ്. കഴിഞ്ഞ മാസം 28ന് ഉച്ചകഴിഞ്ഞ് വീട്ടിൽ ഇരിക്കുമ്പോൾ മൂന്ന് കൂട്ടുകാർ കാറിൽവന്ന് കൂട്ടിക്കൊണ്ട് പോയതാണ്. കരുവാറ്റ വഴി ആലപ്പുഴക്ക് പോയതാണ് നാലംഗസംഘം. കരുവാറ്റ പവർഹൗസിന് സമീപം കാർ നിയന്ത്രണം വിട്ട് മൈൽകുറ്റിയിൽ തട്ടി റോഡിന് സമീപത്തെ വെള്ളക്കെട്ടിൽ മറിഞ്ഞാണ് അപകടം ഉണ്ടായത്. എല്ലാവർക്കും പരിക്കേറ്റു. എന്നാൽ, ഗുരുതര പരിക്കേറ്റത് തൗഫീഖിനായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പോസ്റ്റുമോർട്ടം കഴിഞ്ഞ് ബുധനാഴ്ച വൈകുന്നേരം മൂന്നിന് മൃതദേഹം വീട്ടിൽ എത്തിച്ചു. അരമണിക്കൂർ പൊതുദർശനത്തിന് വെച്ചു. സ്കൂൾ അധികൃതരും വിദ്യാർഥി പ്രതിനിധികളും പഞ്ചായത്ത് അധികൃതരും പുഷ്പചക്രങ്ങൾ അർപ്പിച്ചു. അഞ്ചുമണിയോടെ ഹരിപ്പാട് തെക്കേ ജുമാമസ്ജിദിൽ ഖബറടക്കി.
Next Story