Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൂച്ചാക്കൽ...

പൂച്ചാക്കൽ പഴയപാലത്തി​െൻറ പണി പുനരാരംഭിച്ചു

text_fields
bookmark_border
പൂ​ച്ചാ​ക്ക​ൽ: പൊ​ളി​ച്ചി​ട്ട പൂ​ച്ചാ​ക്ക​ൽ പ​ഴ​യ​പാ​ല​ത്തി​​െൻറ പ​ണി വീ​ണ്ടും ആ​രം​ഭി​ച്ചു. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ 20 ദി​വ​സ​ത്തോ​ള​മാ​യി നി​ർ​മാ​ണം മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് ടെ​ക്നി​ക്ക​ൽ എ​ക്സാ​മി​ന​റു​ടെ അ​നു​മ​തി ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് മു​ട​ങ്ങാ​ൻ ഇ​ട​യാ​ക്കി​യ​ത്. അ​നു​മ​തി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ല​ഭി​ക്കേ​ണ്ട​തി​നാ​ലാ​ണ് വൈ​കി​യ​തെ​ന്നാ​ണ് ക​രാ​റു​കാ​ർ പ​റ​ഞ്ഞ​ത്. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മം ആ​വ​ശ്യ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത് ല​ഭി​ച്ച​തോ​ടെ​യാ​ണ് പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങാ​നാ​യ​തെ​ന്ന് ക​രാ​റു​കാ​ർ വ്യ​ക്ത​മാ​ക്കി. പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി പ​ഴ​യ​പാ​ലം പൊ​ളി​ച്ച​ശേ​ഷം തോ​ടി​​െൻറ വ​ശ​ങ്ങ​ളി​ൽ ബ​ണ്ട് കെ​ട്ടി നീ​രൊ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ധ്യ​ഭാ​ഗ​ത്ത് പാ​ലം നി​ർ​മി​ക്കേ​ണ്ട സ്ഥ​ല​ത്ത് വെ​ള്ളം വ​റ്റി​ക്ക​ലും ഡ്ര​ഡ്ജി​ങ് ജോ​ലി​ക​ളു​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​ഴ​യ​പാ​ലം റോ​ഡി​ൽ വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ക്കു​ക​യും കാ​ൽ​ന​ട​ക്കാ​ർ​ക്ക് ബ​ണ്ടി​ലൂ​ടെ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​മു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഫ​ണ്ടി​ൽ​നി​ന്നും 96 ല​ക്ഷം ചെ​ല​വി​ലാ​ണ് പൂ​ച്ചാ​ക്ക​ൽ പ​ഴ​യ​പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story