Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.​െ​എ.​എ​സ്.​എ​ഫ്​...

സി.​െ​എ.​എ​സ്.​എ​ഫ്​ സു​ര​ക്ഷ​ഭ​ട​ന്മാ​ർ​ക്ക്​ നി​ര​ന്ത​ര പ​രി​ശീ​ല​നത്തിന് തീരുമാനം

text_fields
bookmark_border
നെ​ടു​മ്പാ​ശ്ശേ​രി: വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​തി​ജാ​ഗ്ര​ത വേ​ണ്ട ഭാ​ഗ​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ച്ച​വ​ർ​ക്കും ദ്രു​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്കും നി​ര​ന്ത​ര പ​രി​ശീ​ല​നം ന​ൽ​കാ​ൻ സി.​ഐ.​എ​സ്.​എ​ഫ് തീ​രു​മാ​നി​ച്ചു. രാ​ജ്യ​ത്തെ ഏ​താ​നും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ അ​ക്ര​മം ന​ട​ത്താ​ൻ തീ​വ്ര​വാ​ദി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​താ​യ ഇ​ൻ​റ​ലി​ജ​ൻ​സ്​ റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്നാ​ണി​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന സി.​ഐ.​എ​സ്.​എ​ഫ് ഭ​ട​ന്മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​വ​രെ നി​രീ​ക്ഷി​ക്കാ​ൻ സി.​ഐ.​എ​സ്.​എ​ഫി​െൻറ കീ​ഴി​ലു​ള്ള ഇ​ൻ​റ​ലി​ജ​ൻ​സി​ലേ​ക്കും കൂ​ടു​ത​ൽ​പേ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക്യാ​മ്പു​ക​ളി​ലും മ​റ്റു​മാ​യി ത​ങ്ങു​ന്ന സി.​ഐ.​എ​സ്.​എ​ഫ് ഭ​ട​ന്മാ​ർ ഏ​തെ​ങ്കി​ലും പ്ര​സ്​​ഥാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്ന​തും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഹൈ​ദ​രാ​ബാ​ദി​ലെ നാ​ഷ​ന​ൽ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സെ​ക്യൂ​രി​റ്റി അ​ക്കാ​ദ​മി​യി​ൽ ഇ​ട​ക്കി​ടെ ദ്രു​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളെ പ​രി​ശീ​ല​ന​ത്തി​ന് അ​യ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​െൻറ ഭാ​ഗ​മാ​യി ദ്രു​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളു​ടെ അം​ഗ​ബ​ല​വും വ​ർ​ധി​പ്പി​ക്കും.
Show Full Article
TAGS:LOCAL NEWS 
Next Story