Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാക്കനാട് കീരേലിമല...

കാക്കനാട് കീരേലിമല ഇത്തവണയും മണ്ണിടിച്ചില്‍ ഭീഷണിയില്‍

text_fields
bookmark_border
കാ​ക്ക​നാ​ട്: കാ​റും കോ​ളും ഉ​രു​ണ്ടു​കൂ​ടു​മ്പോ​ള്‍ ഭീ​തി​യോ​ടെ ക​ഴി​യു​ന്ന കീ​രേ​ലി​മ​ല കോ​ള​നി​വാ​സി​ക​ള്‍ക്ക് ഇ​ത്ത​വ​ണ​യും സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ങ്ങാ​നാ​വി​ല്ല. മ​ഴ ശ​ക്തി​പ്രാ​പി​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ​ദി​വ​സം കീ​രേ​ലി​മ​ല 21 കോ​ള​നി​യി​ലെ മ​ണ്‍തി​ട്ട​യി​ല്‍നി​ന്ന് ചെ​റി​യ​തോ​തി​ല്‍ മ​ണ്ണി​ടി​ഞ്ഞു​വീ​ണ​തോ​ടെ ഭീ​തി​യി​ലാ​ണ് താ​മ​സ​ക്കാ​ർ. എ​ല്ലാ​വ​ര്‍ഷ​വും മു​റ​വി​ളി ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നി​ല്ലെ​ന്ന്​ സ്ത്രീ​ക​ള്‍ പ​റ​യു​ന്നു. 30 അ​ടി​യോ​ളം താ​ഴ്ച​യി​ല്‍ മ​ണ്ണെ​ടു​ത്ത കു​ഴി​യി​ലാ​ണ്​ കോ​ള​നി​യി​ലെ 28 നി​ര്‍ധ​ന കു​ടും​ബ​ങ്ങ​ള്‍ ഭീ​തി​യോ​ടെ ക​ഴി​യു​ന്ന​ത്. വീ​ടു​ക​ള്‍ക്ക് തൊ​ട്ട​ടു​ത്താ​ണ്​ ഏ​തു​നി​മി​ഷ​വും നി​ലം പൊ​ത്താ​വു​ന്ന വി​ധ​ത്തി​ല്‍ ഭി​ത്തി ഉ​യ​ര്‍ന്നു​നി​ല്‍ക്കു​ന്ന​ത്. ക​രി​ങ്ക​ല്‍ ഭി​ത്തി ഉ​ള്‍പ്പെ​ടെ ഇ​ടി​ഞ്ഞു​വീ​ണാ​ല്‍ വ​ന്‍ ദു​ര​ന്ത​ത്തി​നാ​ണ് സാ​ധ്യ​ത. മു​ക​ളി​ല്‍ വ​ള​ര്‍ന്നു​നി​ല്‍ക്കു​ന്ന പാ​ഴ്മ​ര​ങ്ങ​ളി​ല്‍ കാ​റ്റ് പി​ടി​ച്ചാ​ലും മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍ന്ന് കോ​ള​നി​വാ​സി​ക​ളെ കാ​ക്ക​നാ​ട് മു​നി​സി​പ്പ​ല്‍ എ​ൽ.​പി സ്‌​കൂ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ത്താ​ണി​യി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടാ​ന്‍ ക​ഴി​ഞ്ഞ വ​ര്‍ഷ​ക്കാ​ല​ത്ത് ജി​ല്ല ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​രു​ന്നു. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ല്‍നി​ന്ന്​ ഒ​ന്ന​ര​ക്കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. മു​നി​സി​പ്പ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ച്ചും നാ​ട്ടി​ലും ത​ല​സ്ഥാ​ന​ത്തും ന​ട​ത്തി​യ നി​ര​വ​ധി സ​മ​ര​ങ്ങ​ളെ​ത്തു​ട​ര്‍ന്നാ​യി​രു​ന്നു സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം. എ​ന്നാ​ൽ, പ​ണി തു​ട​ങ്ങാ​ൻ ഇ​തു​വ​രെ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍ എം.​ടി. ഓ​മ​ന പ​റ​ഞ്ഞു. വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​മ്പ്​ അ​ത്താ​ണി ശ്​​മ​ശാ​ന​ത്തി​​െൻറ റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​പ്പി​ച്ച കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഇ​വി​ടെ പാ​ര്‍പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Show Full Article
TAGS:LOCAL NEWS 
Next Story