Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2017 1:27 PM GMT Updated On
date_range 2017-06-03T18:57:19+05:30ഹരിപ്പാട് കുടിവെള്ള പദ്ധതി വേഗത്തിലാക്കാൻ നടപടി
text_fieldsആലപ്പുഴ: ഹരിപ്പാട് കുടിവെള്ള പദ്ധതി വേഗം നടപ്പാക്കാൻ ജില്ല കലക്ടറുടെ നേതൃത്വത്തിൽ 15നകം യോഗം ചേർന്ന് പ്രവൃത്തി വിലയിരുത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മണ്ഡലത്തിൽ എം.എൽ.എയുടെയും എം.പിയുടെയും ആസ്തിവികസന ഫണ്ടുപയോഗിച്ചും മറ്റും നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ള പദ്ധതിയുടെ ഭാഗമായി മാന്നാർ ആറ്റുപുറമ്പോക്കിൽ കിണർ സ്ഥാപിക്കാനുള്ള നടപടി വേഗത്തിലാക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി. കൊരട്ടിശേരി പ്രദേശവാസികൾക്ക് കുടിവെള്ളം നൽകാനുള്ള പ്രത്യേക പദ്ധതി തയാറാക്കണമെന്നും നിർദേശിച്ചു. ഹരിതം ഹരിപ്പാട് പദ്ധതിയിലൂടെ ഇത്തവണ 2300 ഏക്കറിൽ മുണ്ടകൻ കൃഷിയിറക്കി. ഈ വർഷം 5800 ഏക്കറിൽ പുഞ്ചകൃഷിയിറക്കും. പദ്ധതി കലക്ടർ വിലയിരുത്തും. വരൾച്ച ദുരിതാശ്വാസമായി 14 ലക്ഷം നൽകി. ഏഴരലക്ഷം രൂപ കൂടി ഉടൻ നൽകുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കടലാക്രമണം നേരിടാൻ ആറാട്ടുപുഴ ബസ് സ്റ്റാൻഡ് എ.കെ.ജി നഗർ ഭാഗത്ത് അടിയന്തരമായി കല്ലിടും. പതിയാങ്കര, കെ.വി ജെട്ടി എന്നിവിടങ്ങളിലെ തൂക്കുപാലത്തിെൻറ അറ്റകുറ്റപ്പണി അടിയന്തരമായി നടത്താൻ നടപടിയെടുക്കുന്നതിന് എ.ഡി.എമ്മിനെ ചുമതലപ്പെടുത്തി. ഓരുവെള്ളം കയറി കൃഷി നശിക്കുന്ന സാഹചര്യം ഒഴിവാക്കാൻ പുളിക്കീഴ് െറഗുലേറ്റർ ഷട്ടർ സ്ഥിരമായി സ്ഥാപിക്കണമെന്നും ഇതിന് പദ്ധതി തയാറാക്കിനൽകാനും ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയറോട് നിർദേശിച്ചു. ടൂറിസം വകുപ്പ് ഹരിപ്പാട്ട് സ്ഥാപിച്ച വഴിയോര വിശ്രമകേന്ദ്രം ടേക് എ േബ്രക്ക് സെപ്റ്റംബറിനകം പ്രവർത്തനം തുടങ്ങും. വലിയഴീക്കൽ പാലത്തിെൻറ പൈലിങ് പൂർത്തീകരിച്ചു. സ്ഥലമേറ്റെടുപ്പ് ഈ മാസം പൂർത്തീകരിക്കും. ചെറുതനകടവ് പാലത്തിെൻറ ഉദ്ഘാടനം ആഗസ്റ്റിൽ പ്രതീക്ഷിക്കുന്നു. ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജ് കെട്ടിട നിർമാണം സെപ്റ്റംബറിൽ പൂർത്തീകരിക്കും. തൃക്കുന്നപ്പുഴ പി.എച്ച്.സിയിൽ കിടത്തിച്ചികിത്സക്ക് ഒ.പി ബ്ലോക്കിനുമുകളിൽ പുതിയ കെട്ടിടം നിർമിക്കാൻ റിപ്പോർട്ട് തയാറാക്കി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കരുവാറ്റയിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ കുറക്കാൻ ഇരുവശത്തും റിഫ്ലക്ടറുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് ദേശീയപാത വിഭാഗം എക്സി. എൻജിനീയർ പറഞ്ഞു. ചുണ്ടൻവള്ളങ്ങളുടെ പുനരുദ്ധാരണത്തിന് രണ്ടാംഘട്ട ഗ്രാൻറ് ഉടൻ നൽകാൻ ടൂറിസം വകുപ്പിന് നിർദേശം നൽകി. കരുവാറ്റയിലെ ആധുനിക മത്സ്യമാർക്കറ്റിെൻറ പ്രവർത്തനം ഈ മാസം ആരംഭിക്കും. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ എസ്.സി വിഭാഗത്തിലുള്ള 45 പേർക്ക് ഈ വർഷം ഭവനനിർമാണത്തിന് ധനസഹായം നൽകും. ഹരിപ്പാട് മണ്ഡലത്തിൽ താലൂക്ക് ആശുപത്രിയിലടക്കം നാല് ആംബുലൻസുകൾ വാങ്ങാൻ നടപടിയായി. മുതുകുളം സി.എച്ച്.സിയിൽ രാത്രിയിലും ഡോക്ടറുടെ സേവനം ലഭ്യമാക്കും. വിവിധ റോഡുകളുടെ നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. പ്രവൃത്തി പൂർത്തീകരിച്ചാൽ ഉടൻ ബില്ലുകൾ നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആറാട്ടുവഴി പഞ്ചായത്തിലെ മുഴുവൻ തീരവും സംരക്ഷിക്കാൻ ഇറിഗേഷൻ വകുപ്പ് പദ്ധതി തയാറാക്കി കിഫ്ബി വഴി ശ്രമിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. എ.ഡി.എം എം.കെ. കബീർ, ജില്ല പഞ്ചായത്തംഗം ജോൺ തോമസ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Next Story