Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2017 2:27 PM GMT Updated On
date_range 2017-01-26T19:57:49+05:30തരിശുനിലം കൃഷിയോഗ്യമാക്കണം; ആവശ്യം ശക്തം
text_fieldsമാവേലിക്കര: ഓണാട്ടുകര കാര്‍ഷിക മേഖലകളിലെ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. തഴക്കര, ഇലിപ്പക്കുളം, കട്ടച്ചിറ, ചെട്ടികുളങ്ങര മേഖലകളിലാണ് തരിശായിക്കിടക്കുന്നത്. പലയിടങ്ങളിലും ഭൂമാഫിയ, റിയല്‍ എസ്റ്റേറ്റ് സംഘങ്ങള്‍ നികത്തുന്നതായും ആരോപണമുണ്ട്. കുട്ടനാട് പാക്കേജ് വിഭാവനം ചെയ്യുമ്പോള്‍ ഡോ. സ്വാമിനാഥന്‍ കമീഷന്‍ ഓണാട്ടുകരയെ ഉള്‍പ്പെടുത്താതിരുന്നത് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തരിശുനിലങ്ങളില്‍ കൃഷിക്ക് ഫണ്ടുകള്‍ ഏകീകരിക്കാന്‍ ജില്ല പഞ്ചായത്ത് അടിയന്തര ഇടപെടല്‍ നടത്തണം. പഞ്ചായത്ത് ചെറുറോഡുകളോട് ചേര്‍ന്ന വയലുകള്‍ ഏറെയും കരഭൂമിയായി മാറി. നാമമാത്ര സെന്‍റ് ഭൂമിയില്‍ വീടുവെക്കാമെന്ന മറവില്‍ വില്ളേജ് ഓഫിസുകളെയും മറ്റും സ്വാധീനിച്ചാണ് നികത്തല്‍ നടത്തുന്നത്. ഒരു ദശകത്തിനുള്ളില്‍ 50 ശതമാനത്തോളം വയലുകള്‍ കുറഞ്ഞിട്ടുണ്ട്. പല നീരൊഴുക്ക് തോടുകളും നികത്തി. ഇവ പുന$സ്ഥാപിക്കാന്‍ എം.എല്‍.എ, ജില്ല-ഗ്രാമ പഞ്ചായത്ത്, കൃഷിവകുപ്പ് ഫണ്ടുകള്‍ ഉപയോഗിക്കുകയാണ്. ഫലഭൂഷ്ടി കുറവ്, മഴയെ ആശ്രയിച്ചുള്ള കൃഷി, വിത്തിന്‍െറ ദൗര്‍ലഭ്യം, യന്ത്രവത്കരണ അഭാവം, കീടബാധ, താഴ്ന്ന ജലനിരപ്പ് എന്നിവയാണ് ഓണാട്ടുകര കര്‍ഷകരെ കൃഷിയില്‍നിന്ന് അകറ്റുന്നത്.
Next Story