Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2017 12:12 PM GMT Updated On
date_range 22 Jan 2017 12:12 PM GMTപൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു; വെള്ളത്തില്‍ ഉപ്പ് കലര്‍ന്നെന്ന് പരാതി
text_fieldsbookmark_border
പറവൂര്‍: തീരദേശ മേഖലയായ വടക്കേക്കര, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തുകളിലേക്ക് കുടിവെള്ളമത്തെിക്കുന്ന പ്രധാന ശുദ്ധജല പൈപ്പ് തകര്‍ന്നിട്ട് മാസങ്ങളായിട്ടും അധികൃതര്‍ ഗൗനിക്കുന്നില്ളെന്ന പരാതി വ്യാപകം. ആളന്തുരുത്ത് 137ാം നമ്പര്‍ വടക്കേക്കര സര്‍വിസ് സഹകരണ ബാങ്കിന്‍െറ വളപ്പിനോട് ചേര്‍ന്ന ചെറിയ തോട്ടിലൂടെയുള്ള പൈപ്പാണ് പൊട്ടിയത്. അറ്റകുറ്റപ്പണി നടത്തി ശുദ്ധജല വിതരണം ക്രമപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. തോട്ടിലെ ഉപ്പുരസം കലര്‍ന്ന വെള്ളം പൊട്ടിയ പൈപ്പിലൂടെ ലഭിക്കുന്നതായി ഗാര്‍ഹിക ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. മാച്ചാംതുരുത്ത്, കുഞ്ഞിത്തൈ, കട്ടത്തുരുത്ത് തുടങ്ങിയ മേഖലകളിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ ലവണാംശമടങ്ങിയ വെള്ളം ഉപയോഗിക്കേണ്ട ഗതികേടിലാണ്. ലവണാംശം അടങ്ങിയ വെള്ളം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ വൃക്കയുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ തകരാറിലാകുമെന്നും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുമെന്നും ആരോഗ്യവിഭാഗം അധികൃതര്‍ വ്യക്തമാക്കിയതാണ്. വടക്കേക്കര ജല അതോറിറ്റി ഓഫിസില്‍നിന്ന് വിളിപ്പാടകലം മാത്രം ദൂരമേയുള്ളൂ. എന്നിട്ടും പൈപ്പ് അറ്റകുറ്റപ്പണി നടത്തി ശുദ്ധജല വിതരണം ക്രമീകരിക്കാന്‍ ഇതേവരെ തയാറായിട്ടില്ല. പമ്പിങ് ഇല്ലാത്ത സമയത്താണ് ലവണാംശം ചേര്‍ന്ന വെള്ളം പൊട്ടിയ ഭാഗത്തുകൂടി കടക്കുന്നത്. കൂടാതെ, പമ്പിങ് പുനരാരംഭിക്കുമ്പോള്‍ ഉപ്പുകലര്‍ന്ന വെള്ളവും ശുദ്ധജലവും ചേര്‍ന്ന് സംയുക്തമായി ഒഴുകിയാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. മാസങ്ങളായി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴായിക്കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
Next Story