Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2017 12:51 PM GMT Updated On
date_range 8 Jan 2017 12:51 PM GMTറവന്യൂ വകുപ്പിനെ അഴിമതിമുക്തമാക്കാന്‍ നടപടി; ആറു മാസത്തിനിടെ 10 പേര്‍ക്ക് സസ്പെന്‍ഷന്‍
text_fieldsbookmark_border
ആലപ്പുഴ: റവന്യൂവകുപ്പിനെ അഴിമതിമുക്തമാക്കാനും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും കര്‍ശനനടപടികളുമായി മുന്നോട്ടെന്ന് കലക്ടര്‍ വീണ എന്‍. മാധവന്‍ അറിയിച്ചു. ആറു മാസത്തിനിടെ ഡെപ്യൂട്ടി കലക്ടര്‍ അടക്കം പത്തു പേരെ അച്ചടക്കനടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തു. വില്ളേജ് ഫീല്‍ഡ് അസിസ്റ്റന്‍റുവരെ സസ്പെന്‍ഷനിലുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി 15 ജീവനക്കാര്‍ക്കെതിരെ കുറ്റപത്രം നല്‍കി. ഇവര്‍ക്കെതിരെയുള്ള നടപടി തുടരുന്നു. പരിശോധന, വിജിലന്‍സ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ഓഫിസുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ വില്ളേജ് ഓഫിസുകളില്‍ കലക്ടര്‍ കഴിഞ്ഞദിവസം മിന്നല്‍ പരിശോധന നടത്തി. ക്രമക്കേടുകള്‍ക്കും അച്ചടക്കലംഘനത്തിനെതിരെയും സ്വീകരിക്കുന്ന നടപടികള്‍ക്ക് ജീവനക്കാരുടെ സംഘടനകള്‍ പിന്തുണ അറിയിച്ചിട്ടുള്ളതായും വകുപ്പിലെ ജീവനക്കാര്‍ക്കെതിരെ ലഭിക്കുന്ന പരാതികള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും കലക്ടര്‍ അറിയിച്ചു.
Next Story