Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2017 12:51 PM GMT Updated On
date_range 2017-01-08T18:21:07+05:30സംസ്ഥാന ന്യൂനപക്ഷാവകാശ കമീഷന്‍ സിറ്റിങ് : സ്വന്തം വീട്ടിലേക്ക് പ്രവേശിക്കാന്‍ വൃദ്ധക്ക് സംരക്ഷണമൊരുക്കാന്‍ ഉത്തരവ്
text_fieldsആലപ്പുഴ: അയല്‍വാസിയുടെ ഭീഷണിമൂലം സ്വന്തം പുരയിടത്തില്‍ പ്രവേശിക്കാന്‍ കഴിയാതിരുന്ന വൃദ്ധക്ക് പൊലീസ് സംരക്ഷണമൊരുക്കി പ്രവേശമൊരുക്കാന്‍ സംസ്ഥാന ന്യൂനപക്ഷാവകാശ കമീഷന്‍െറ ഉത്തരവ്. കവിയൂര്‍ സ്വദേശിനിക്കാണ് പൊലീസ് സംരക്ഷണത്തോടെ പുരയിടത്തില്‍ പ്രവേശിക്കാനുള്ള സൗകര്യമൊരുക്കാന്‍ തിരുവല്ല സി.ഐക്ക് കലക്ടറേറ്റില്‍ നടന്ന സിറ്റിങ്ങില്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ, അംഗം ബിന്ദു എം. തോമസ് എന്നിവര്‍ ഉത്തരവ് നല്‍കിയത്. സ്വന്തം പേരില്‍ കരമടക്കുന്ന സ്ഥലത്ത് പ്രവേശിക്കാന്‍ അയല്‍വാസി അനുവദിക്കുന്നില്ളെന്ന് കാട്ടിയാണ് ഇവര്‍ കമീഷനെ സമീപിച്ചത്. മുനിസിഫ് കോടതി മുതല്‍ ഹൈക്കോടതിയെ വരെ സമീപിച്ച് അനുകൂല വിധി നേടിയിട്ടും സ്ഥലത്ത് കയറാന്‍ കഴിഞ്ഞിരുന്നില്ല. ഇതത്തേുടര്‍ന്ന് കമീഷന്‍ പൊലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടി. സ്ഥലം സംബന്ധിച്ച തര്‍ക്കമായതിനാല്‍ ഇടപെടാനാവില്ളെന്ന് പൊലീസ് ആദ്യം റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് കമീഷന്‍ പത്തനംതിട്ട ജില്ല കലക്ടറില്‍നിന്ന് റിപ്പോര്‍ട്ട് തേടി. പൊലീസ് സംരക്ഷണം നല്‍കി സ്വന്തം സ്ഥലത്ത് പ്രവേശിപ്പിക്കാന്‍ നടപടിയെടുക്കാമെന്നാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. വസ്തുതകള്‍ പരിശോധിക്കാതെ ആദ്യ റിപ്പോര്‍ട്ട് നല്‍കിയതിനെ കമീഷന്‍ വിമര്‍ശിച്ചു. തുടര്‍ന്ന് സംരക്ഷണമൊരുക്കാമെന്നും എല്ലാ സഹായവും നല്‍കാമെന്നും പൊലീസ് റിപ്പോര്‍ട്ട് തിരുത്തി നല്‍കി. തുടര്‍ന്നാണ് കമീഷന്‍െറ നിര്‍ദേശം. മുളക്കുഴ, വെണ്‍മണി ഗ്രാമപഞ്ചായത്തുകളില്‍ ശ്മശാനം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ കേസുകളില്‍ സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മകന്‍െറ വിദ്യാഭ്യാസത്തിനായി എടുത്ത ലോണിന്‍െറ പലിശ ഒഴിവാക്കി നല്‍കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ നല്‍കിയ പരാതി തീര്‍പ്പാക്കി. പലിശ ഒഴിവാക്കി ബാക്കിതുക അടച്ച് ലോണ്‍ അവസാനിപ്പിച്ചതായി ബാങ്ക് കമീഷനെ അറിയിച്ചു. വിയാനി റോഡിലെ കള്ളുഷാപ് അടപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതി കമീഷന്‍ പരിഗണിച്ചു. ക്രമസമാധാന പ്രശ്ന സാധ്യതയുള്ളതിനാല്‍ ഷാപ്പിന് ലൈസന്‍സ് നല്‍കിയിട്ടില്ളെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു. 20 കേസുകളാണ് കമീഷന്‍ പരിഗണിച്ചത്. നാലെണ്ണം തീര്‍പ്പാക്കി. മറ്റ് കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. മാര്‍ച്ച് 15ന് കമീഷന്‍ വീണ്ടും ജില്ലയില്‍ സിറ്റിങ് നടത്തും
Next Story