Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2017 11:48 AM GMT Updated On
date_range 3 Jan 2017 11:48 AM GMTദ്വീപ് നിവാസികളുടെ സ്വപ്നമായ പെരുമ്പളം പാലം അട്ടിമറിക്കാന്‍ നീക്കമെന്ന്
text_fieldsbookmark_border
വടുതല: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ ലഭിച്ച പെരുമ്പളം ദ്വീപിന്‍െറ ചിരകാല സ്വപ്നമായ പാലം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. കഴിഞ്ഞ ബജറ്റില്‍ പാലത്തിന് 100 കോടി വകയിരുത്തിയിരുന്നു. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സ്ഥലത്ത് തുടങ്ങിയിട്ടില്ല. ഇതിനിടെ പെരുമ്പളത്തേക്ക് പാലം ആവശ്യമോ എന്നതിനായി സര്‍ക്കാര്‍ സാധ്യതപഠനം ആരംഭിച്ചു. പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥരാണ് പഠനം നടത്തുന്നത്. പഠന റിപ്പോര്‍ട്ട് അനുകൂലമെങ്കില്‍ മാത്രമേ തുടര്‍ പ്രവര്ത്തനങ്ങളുണ്ടാവുകയുള്ളൂ. സാധ്യതപഠനം പാലം അട്ടിമറിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണെന്ന് വിമര്‍ശനാവുമായി നാട്ടുകാരും വിവിധ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്ത് വന്നു. എന്നാല്‍, പഠനം സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് അധികൃതരുടെ വാദം. എല്‍.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ പാലത്തിന് തുക അനുവദിച്ചത് ദ്വീപ് നിവാസികള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പെരുമ്പളം പാണാവള്ളി ഫെറി ഭാഗത്ത് പാലം നിര്‍മിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചത്. ഒരുകിലോമീറ്ററോളമാണ് ദൂരം. സംസ്ഥാന ജലഗതാഗത വകുപ്പിന്‍െറ ബോട്ടുകളാണ് നിലവിലെ ആശ്രയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story