Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീടിനുനേരെ ആക്രമണം; ...

വീടിനുനേരെ ആക്രമണം; വീട്ടമ്മക്ക് പരിക്ക്

text_fields
bookmark_border
കറ്റാനം: ഡി.വൈ.എഫ്.ഐക്കാരെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതിന്‍െറ പേരില്‍ ബി.ജെ.പിക്കാര്‍ വീടിനുനേരെ നടത്തിയ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ മേഖല ജോയന്‍റ് സെക്രട്ടറി ആരോമലിന്‍െറ കറ്റാനം ഊരുക്കുഴി ക്ഷേത്രത്തിന് സമീപത്തെ വടക്കടത്ത് വീടിന് നേരെയാണ് ആക്രമണം. ആരോമലിന്‍െറ മാതാവ് ശുഭക്കാണ് (46) പരിക്കേറ്റത്. ഇവരെ കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം. വീടിന്‍െറ ജനാലച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ശരത് (22), അനുരാജ് (23) എന്നിവരെ ഞായറാഴ്ച ഉച്ചക്ക് ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഇതിലെ പ്രതിയായ അയല്‍വാസിയായ വിദ്യാര്‍ഥിയെ തിങ്കളാഴ്ച വൈകുന്നേരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതത്തേുടര്‍ന്നുണ്ടായ പ്രകോപനമാണ് ആരോമലിന്‍െറ വീടിന് നേരെ ആക്രമണം നടത്താന്‍ കാരണമായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story