Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപേപ്പട്ടിയുടെ...

പേപ്പട്ടിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
കായംകുളം: വീട്ടുമുറ്റത്ത് നിന്ന സ്ത്രീകളെയും രക്ഷിക്കാനത്തെിയ യുവാവിനെയും പേപ്പട്ടി കടിച്ചു. കാപ്പില്‍കിഴക്ക് ശ്രീരംഗത്ത് അമ്മിണി (69), പറയകുളത്ത് ജലജ (40), ഇലിപ്പക്കുളം പരുത്തിത്തറയില്‍ അസീസ് (35) എന്നിവര്‍ക്കാണ് കടിയേറ്റത്. മൂവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീടിന്‍െറ പിറകുവശത്ത് നിന്ന അമ്മിണിക്കാണ് ആദ്യം കടിയേറ്റത്. അയല്‍വാസിയായ ജലജയെയും ഓടിച്ചിട്ട് കടിച്ചു. തൊട്ടടുത്ത് തെങ്ങുകയറാന്‍ എത്തിയ അസീസ് ഇവരുടെ ബഹളം കേട്ടാണ് ഓടിയത്തെിയത്. കാലിന് കടിയേറ്റതോടെ കൈയിലിരുന്ന വെട്ടുകത്തിക്കൊണ്ട് നായയെ അടിച്ചുവീഴ്ത്തിയതിനാലാണ് കൂടുതല്‍ പേര്‍ക്ക് കടിയേല്‍ക്കാതിരുന്നത്. കായംകുളം ഗവ. ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ പ്രതിരോധ മരുന്ന് ഇല്ലാത്തതിനാല്‍ ആലപ്പുഴക്ക് മാറ്റുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story