Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2017 12:26 PM GMT Updated On
date_range 2017-02-27T17:56:17+05:30വികസന വിഷയത്തില്‍ രാഷ്ട്രീയമില്ല –രമേശ് ചെന്നിത്തല
text_fieldsഹരിപ്പാട്: വികസന കാര്യങ്ങളില്‍ കക്ഷിരാഷ്ട്രീയമില്ലാതെ സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ നടപ്പാക്കിയ സമ്പൂര്‍ണ വൈദ്യുതീകൃത പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വീടുകള്‍ക്കും വൈദ്യുതി ലഭിക്കുക എന്നത് ഒരു വലിയ കാര്യമാണ്. ഹരിപ്പാട്ട് പണി നടന്നുകൊണ്ടിരിക്കുന്ന ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫിസ് ആറുമാസത്തിനകം പണി പൂര്‍ത്തീകരിക്കും. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ അടങ്കല്‍ തുകയായ 47.3 ലക്ഷം രൂപയില്‍ 23.6 ലക്ഷം രമേശ് ചെന്നിത്തലയുടെ ആസ്തി വികസന ഫണ്ടില്‍നിന്നാണ് ലഭ്യമാക്കിയത്. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രഫ. സുധ സുശീലന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.എന്‍. കലാധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ എം.കെ. വിജയന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിജു കൊല്ലശ്ശേരി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ്. രാജേന്ദ്രകുറുപ്പ്, സുരേഷ്കുമാര്‍, ജിമ്മി കൈപ്പള്ളില്‍, സുജിത്ത് ലാല്‍, എച്ച്. നിയാസ്, വി.ബി. രത്നകുമാരി, രാധ രാമചന്ദ്രന്‍, ജില്ല പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, നഗരസഭ കൗണ്‍സിലര്‍ ശോഭ വിശ്വനാഥ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം. സുരേന്ദ്രന്‍, കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റ് എം.ആര്‍. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ച ഉദ്യോഗസ്ഥരെ രമേശ് ചെന്നിത്തല അഭിനന്ദിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. ചീഫ് എന്‍ജിനീയര്‍ സി.വി. നന്ദന്‍ സ്വാഗതവും എക്സി. എന്‍ജിനീയര്‍ എം. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.
Next Story