Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2017 12:14 PM GMT Updated On
date_range 2017-02-21T17:44:40+05:30പ്രകൃതി സംരക്ഷണപ്രതിജ്ഞ ചൊല്ലി ജനകീയ കൂട്ടായ്മ
text_fieldsമാന്നാര്‍: നദികളെയും ജലസ്രോതസ്സുകളെയും സംരക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി കുരട്ടിക്കാട് കെ.ആര്‍.സി വായനശാല ജനകീയകൂട്ടായ്മ ഒരുക്കി. പ്രകൃതി സംരക്ഷണപ്രതിജ്ഞയുമെടുത്തു. പമ്പാ നദി മാലിന്യമുക്തമാക്കാന്‍ ഒപ്പുശേഖരിച്ച് ജനപ്രതിനിധികള്‍ക്ക് ഭീമഹരജി നല്‍കുന്നതിന്‍െറ ഭാഗമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ കെ.കെ. രാമചന്ദ്രന്‍നായര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ആര്‍.സി പ്രസിഡന്‍റ് സലിം പടിപ്പുരക്കല്‍ അധ്യക്ഷതവഹിച്ചു. ഫാ. കുര്യാക്കോസ്, സ്വാമി ഗീതാനന്ദ, എം.എ. മുഹമ്മദ് ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തി. ആലപ്പുഴ ജില്ല പഞ്ചായത്തംഗം ജോജി ചെറിയാന്‍, പത്തനംതിട്ട ജില്ല പഞ്ചായത്തംഗം സാം ഈപ്പന്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷിബു വര്‍ഗീസ്, മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത്അംഗം ശശികല രഘുനാഥ്, പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്അംഗം അംബികാ മോഹന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.കെ. പ്രസാദ്, ചാക്കോ കയ്യത്ര, ചിത്ര എം. നായര്‍, ഉഷാ ഗോപാലകൃഷ്ണന്‍, പി.എന്‍. ശെല്‍വരാജന്‍, മുഹമ്മദ് അജി, കലാധരന്‍ കൈലാസം, വിജയലക്ഷ്മി, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി എല്‍.പി. സത്യപ്രകാശ്, കെ.എ. സുരേഷ്കുമാര്‍, കെ.ആര്‍. രഞ്ജിത് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story