Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2017 2:32 PM GMT Updated On
date_range 20 Feb 2017 2:32 PM GMT‘ട്രംപും മോദിയും ജനവിരുദ്ധ നയങ്ങളുടെ ഒരേമുഖം’
text_fieldsbookmark_border
ഹരിപ്പാട്: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍സ് ട്രംപും മോദിയും ജനവിരുദ്ധനയങ്ങളുടെ ഒരേ മുഖങ്ങളാണെന്ന് തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. കുമാരപുരം ഹുദ ട്രസ്റ്റ് പ്ളേ സ്കൂളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പൊളിറ്റിക്കല്‍ വര്‍ക്ക് ഷോപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകാടിസ്ഥാനത്തില്‍ വംശീയത ഉണര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ട്രംപ്. അതേസമയം, ഫാഷിസ്റ്റ് നയങ്ങളിലൂടെ ഇന്ത്യയില്‍ മോദി ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. ജില്ല പ്രസിഡന്‍റ് മോഹന്‍ സി. മാവേലിക്കര അധ്യക്ഷത വഹിച്ചു. ഭൂരഹിത സമിതി സംസ്ഥാന അംഗം ഷഫീഖ് കുളത്തൂപ്പുഴ, ജില്ല സെക്രട്ടറി സലീന, ട്രഷറര്‍ എം. അബ്ദുല്‍ ലത്തീഫ്, ശ്രീജ നെയ്യാറ്റിന്‍കര എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ എം.എച്ച്. ഉവൈസ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story