Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2017 1:03 PM GMT Updated On
date_range 2017-02-17T18:33:20+05:30പരുമലയില്‍ വന്‍ അഗ്നിബാധ
text_fieldsമാന്നാര്‍: പരുമലയില്‍ വന്‍ അഗ്നിബാധ ഉണ്ടായത് പരിഭ്രാന്തി പരത്തി. പരുമല പനയന്നാര്‍ക്കാവ് ക്ഷേത്രത്തിന് സമീപത്തെ പാടശേഖരത്താണ് അഗ്നിബാധയുണ്ടായത്. കാവിന് സമീപത്തെ വര്‍ഷങ്ങളായി തരിശുകിടക്കുന്ന പാടശേഖരത്തിനരികില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചതാണ് തീപിടിക്കാന്‍ കാരണം. തീ പെട്ടെന്ന് പാടശേഖരത്തിലേക്ക് പടരുകയായിരുന്നു. ചപ്പുചവറുകള്‍ക്ക് തീയിട്ടവര്‍ തീ കെടുത്താന്‍ ശ്രമിച്ചിട്ട് ഫലപ്രദമാകാത്തതിനത്തെുടര്‍ന്ന് കടന്നുകളഞ്ഞു. തീ ആളിപ്പടരുന്നത് കണ്ട് ക്ഷേത്രഭാരവാഹികള്‍ പുളിക്കീഴ് പൊലീസ് സ്റ്റേഷനിലും അഗ്നിശമനസേന വിഭാഗത്തിലും വിവരം അറിയിക്കുകയായിരുന്നു. തിരുവല്ലയില്‍നിന്ന് ഇവര്‍ എത്തിയപ്പോഴേക്കും 20 ഏക്കറോളം വരുന്ന തരിശുസ്ഥലം അഗ്നി വിഴുങ്ങിയിരുന്നു. പനയന്നാര്‍കാവിലേക്കും തീ പടരാന്‍ തുടങ്ങി. കാവിനോട് ചേര്‍ന്നാണ് ക്ഷേത്രത്തിന്‍െറ പുരാതനമായ വിലപിടിപ്പുള്ള വസ്തുക്കളും മറ്റും സൂക്ഷിച്ചിരിക്കുന്ന ചാവടിപ്പുരയും ഓഫിസ് കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. കൂടാതെ, നിരവധി വീടുകളും ഈ ഭാഗത്തുണ്ട്. തിരുവല്ലയില്‍നിന്ന് എത്തിയ യൂനിറ്റിന് പുറമെ ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവി ടങ്ങളില്‍നിന്നായി നാല് യൂനിറ്റുകള്‍ അഞ്ച് മണിക്കൂര്‍ പരിശ്രമിച്ചിട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇവിടെനിന്ന് ഉയര്‍ന്ന പുക തിരുവല്ല-കായംകുളം സംസ്ഥാനപാതയിലെ സൈക്കിള്‍മുക്ക് ഭാഗത്ത് ഗതാഗതത്തെയും സാരമായി ബാധിച്ചു. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് വന്‍ ദുരന്തം ഒഴിവായത്. മന്ത്രി മാത്യു ടി. തോമസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.
Next Story