Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2017 2:22 PM GMT Updated On
date_range 15 Feb 2017 2:22 PM GMTപൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും പരിഹാരമില്ല
text_fieldsbookmark_border
ചേര്‍ത്തല: പടയണി പാലത്തിന്‍െറ കല്‍ക്കെട്ടിനിടയില്‍ ജപ്പാന് കുടിവെള്ള പൈപ്പ് പൊട്ടി ജലം കനാലിലേക്ക് ഒഴുകുന്നു. മാസങ്ങളായി കുടിവെള്ളം കുത്തിയൊലിക്കുമ്പോഴും ജലഅതോറിറ്റി ജീവനക്കാരും തൊഴിലാളികളും വിവരം അറിഞ്ഞതായിപോലും ഭാവിക്കുന്നില്ളെന്ന് സമീപത്തെ വ്യാപാരികള്‍ പറഞ്ഞു. പാലത്തിന്‍െറ പടിഞ്ഞാറേ കല്‍ക്കെട്ടിനിടയിലൂടെയാണ് കുടിവെള്ളം തോട്ടിലേക്ക് ഒഴുകുന്നത്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഇരുമ്പുപാലം റോഡില്‍ പടയണിപ്പാലത്തിന് പടിഞ്ഞാറുവശം റോഡിനടിയിലെ കൂറ്റന്‍ പൈപ്പാണ് പൊട്ടിയത്. കല്ക്കെട്ടിന്െറ വിടവിലൂടെ വെള്ളം നേരെ തോട്ടിലേക്ക് ഒഴുകുന്നതിനാല്‍ ഇത് അധികമാരും ശ്രദ്ധിക്കുന്നില്ല. ശുദ്ധീകരണശാലയില്‍നിന്ന് സംഭരണികളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന സമയത്ത് ഇവിടെ വന്‍കുത്തൊഴുക്കാണ്. വലിയ പൈപ്പിലെ പൊട്ടലായതിനാല്‍ നഷ്ടമാകുന്ന വെള്ളത്തിന്‍െറ അളവും വലുതാണ്. ഈ നില തുടര്‍ന്നാല്‍ റോഡും പാലത്തിന്‍െറ കല്‍ക്കെട്ടും പൂര്‍ണമായി തകരുന്ന അവസ്ഥയാണ്. കുടിവെള്ളത്തില്‍ മലിനജലവും കലരുന്നുണ്ടെന്ന് ആക്ഷേപവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story