Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2017 12:39 PM GMT Updated On
date_range 2017-02-11T18:09:27+05:30സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ 13ന് കസ്റ്റഡിയില്‍ വാങ്ങും
text_fieldsമാവേലിക്കര: വിദേശത്തുനിന്ന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതിയെ പൊലീസ് 13ന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് മാവേലിക്കര സി.ഐ പി. ശ്രീകുമാര്‍ അറിയിച്ചു. നൂറനാട് ഇടപ്പോണ്‍ ആസ്ഥാനമായ ഗുഡ് സമരിറ്റന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് ലണ്ടന്‍ കേന്ദ്രമാക്കിയുള്ള ശ്രീകുബേര്‍ കോര്‍പറേഷന്‍ എന്ന സ്ഥാപനത്തില്‍നിന്ന് 100 കോടി സംഭാവന തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രോസസിങ് ഫീസ് ഇനത്തില്‍ 50 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര കല്യാണ്‍ ഈസ്റ്റ് കട്ടേമാനിവില്ലി ബല്ളേശ്വര്‍ നഗറിലെ താമസക്കാരനും മലയാളിയുമായ ബിനു കെ. സാമിനെയാണ് (54) തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുന്നത്. കേരളത്തിലും മറ്റും ഇയാള്‍ക്ക് സഹായികളുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണെന്നും സമാനരീതിയില്‍ ഇവര്‍ പല തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായവരെ കുറിച്ചും അന്വേഷണം നടത്തും. ഉത്തരേന്ത്യന്‍ ഭാഷകളും ഇംഗ്ളീഷും അനായാസം കൈകാര്യം ചെയ്യുന്ന ഇയാളോടൊപ്പം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മറ്റു ചിലരും തട്ടിപ്പ് സംഘത്തിലുണ്ട്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ അംഗമായ ഇയാള്‍ സംഭാവന സംബന്ധിച്ച രേഖകള്‍ ട്രസ്റ്റിന് അയച്ചുകൊടുത്തും ഇന്‍കംടാക്സിനുള്ള രേഖകളും ട്രാന്‍സാക്ഷന്‍ കോഡും ഉള്‍പ്പെടെ കൈമാറിയുമാണ് ഇടപാടുകാരന്‍െറ വിശ്വാസ്യത ആര്‍ജിച്ചത്. അന്വേഷണം നടക്കുന്നതിനിടയില്‍ പ്രതി മുംബൈയില്‍ സ്ഥിരതാമസക്കാരനാണെന്ന് മനസ്സിലാക്കിയ മാവേലിക്കര സി.ഐ നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാള്‍ കുടുങ്ങിയത്.
Next Story