Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെട്ടികുളങ്ങരയില്‍ ...

ചെട്ടികുളങ്ങരയില്‍ ആയിരങ്ങള്‍ പൊങ്കാലയിട്ടു

text_fields
bookmark_border
മാവേലിക്കര: ചെട്ടികുളങ്ങരദേവിക്ക് ഭക്തസഹസ്രങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു. രാവിലെ ആറിന് ടി. ശോഭ മോഹന്‍ ഭദ്രദീപം തെളിച്ചതോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രനടയിലെ നിലവിളക്കില്‍നിന്ന് അഗ്നി ആയിരക്കണക്കിന് അടുപ്പുകളിലേക്ക് പകര്‍ന്നു. ക്ഷേത്രത്തിനുള്ളിലും മാവേലിക്കര-കായംകുളം സംസ്ഥാനപാതയില്‍ തെക്കോട്ട് കാക്കനാട് വരെയും വടക്കോട്ട് തട്ടാരമ്പലം വരെയും പടിഞ്ഞാറോട്ട് വടക്കേതുണ്ടം വരെയും കിഴക്കോട്ട് ആല്‍ത്തറ വരെയും പൊങ്കാല തയാറാക്കുന്ന ഭക്തരുടെ നിര ദൃശ്യമായിരുന്നു. ക്ഷേത്ര തന്ത്രി പ്ളാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി എസ്. രമേശ് ബാബു എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story