Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2017 11:40 AM GMT Updated On
date_range 6 Feb 2017 11:40 AM GMTപൊള്ളലേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം കുടുംബത്തെ ആരും തിരിഞ്ഞുനോക്കിയില്ളെന്ന് എം.പി
text_fieldsbookmark_border
ആലപ്പുഴ: കോട്ടയം ഗാന്ധിനഗര്‍ എസ്.എം.ഇ കാമ്പസില്‍ പൊള്ളലേറ്റ് മരിച്ച ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലത്ത് ലക്ഷ്മി കൃഷ്ണകുമാറിന്‍െറ ദാരുണാന്ത്യത്തിനുശേഷം ഉത്തരവാദപ്പെട്ടവരാരും തിരിഞ്ഞുനോക്കിയില്ളെന്ന് വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് പരാതിയുണ്ടെന്ന് കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. സംഭവശേഷം പൊലീസോ കോളജ് അധികൃതരോ മാതാപിതാക്കളെ ബന്ധപ്പെടുകയോ എന്താണ് സംഭവിച്ചതെന്ന നിജസ്ഥിതി ബോധ്യപ്പെടുത്തുകയോ ഉണ്ടായില്ല. കലക്ടര്‍പോലും ബന്ധപ്പെട്ടില്ളെന്നും എം.പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ കുടുംബത്തിന് ദുരീകരിക്കേണ്ടതുണ്ടെന്നും ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും എം.പി പറഞ്ഞു. സംഭവശേഷം കോളജ് പ്രിന്‍സിപ്പലോ അധ്യാപകരോ ഉള്‍പ്പെടെ ഒരാള്‍പോലും അന്വേഷിച്ചത്തെിയില്ല. കടുത്ത അവഗണയാണ് കുടുംബത്തിന് ഉണ്ടായിരിക്കുന്നതെന്നും മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം എം.പി പറഞ്ഞു.
Next Story