Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2017 11:14 AM GMT Updated On
date_range 2017-04-27T16:44:52+05:30വിദ്യാര്‍ഥിയെ കാണാതായ സംഭവം: പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു
text_fieldsവടുതല: ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പാണാവള്ളി പഞ്ചായത്ത് 17-ാം വാര്‍ഡില്‍ തോട്ടത്തില്‍ നികര്‍ത്തില്‍ നിസാമുദ്ദീനെയാണ് (15) കാണാതായത്. ചേര്‍ത്തല സി.ഐ വി.പി. മോഹന്‍ലാലാണ് കേസ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ച തളിയാപറമ്പ് മേഖലയിലെ പലരുടെയും മൊഴിയെടുത്തു. നിസാമുദ്ദീനുമായി ഫോണില്‍ ബന്ധപ്പെട്ടവരിൽനിന്നും മൊഴിയെടുക്കുന്നുണ്ട്. നിസാമുദ്ദീെൻറ ഫോണിലേക്ക് വന്ന വിളികൾ വിശദമായി പരിശോധിക്കുന്നുണ്ട്. അതേസമയം, വിളിച്ചത് അധികവും ബന്ധുക്കളാണെന്നും അസ്വാഭാവികതയില്ലെന്നും പൊലീസ് പറഞ്ഞു. പാണാവള്ളി എന്‍.എസ്.എസ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഫലം പ്രതീക്ഷിക്കുന്ന വിദ്യാര്‍ഥിയാണ് നിസാമുദ്ദീന്‍. കാണാതായിട്ട് 20 ദിവസമാകുന്നു. അതിനിടെ ആക്ഷൻ കൗൺസിലും രൂപവത്കരിച്ചു. ബംഗളൂരു, മൂന്നാർ എന്നിവിടങ്ങളിൽ പോകാൻ ഇടയുണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് പൊലീസ് അന്വേഷണം ആ നിലക്കാണ് നീങ്ങുന്നത്. കുട്ടിയെക്കുറിച്ച് വ്യക്തമായ ഒരുവിവരവും പൊലീസിന് ലഭിച്ചിട്ടില്ല.
Next Story