Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക​ള​ർ​കോ​ട്​...

ക​ള​ർ​കോ​ട്​ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ​േമാ​ഷ​ണം

text_fields
bookmark_border
ആലപ്പുഴ: തിരവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ കളർകോട് മഹാദേവ ക്ഷേത്രത്തിൽ േമാഷണം. നാലമ്പലത്തിെൻറ വടക്കേ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് ആറ് കാണിക്കവഞ്ചിയും കാഷ്കൗണ്ടറിലെ മേശവലിപ്പുകളും തകർത്ത് പണം അപഹരിച്ചു. 78,000 രൂപ നഷട്പ്പെട്ടതായാണ് കണക്കാക്കുന്നത്. വാച്ചർ സന്തോഷ്കുമാർ ശനിയാഴ്ച പുലർച്ച മൂന്നോടെ വിളക്ക് തെളിക്കാൻ ഉണർന്നപ്പോഴാണ് ക്ഷേത്രവാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. അകത്തുകടന്ന് പരിശോധിച്ചപ്പോൾ മോഷണം നടന്നതായി മനസ്സിലായി. തുടർന്ന് മറ്റ് ദേവസ്വം ജീവനക്കാരെയും പൊലീസിലും വിവരമറിയിച്ചു. ഉപദേവാലയങ്ങളിലെ കാണിക്കവഞ്ചികളും നട അടക്കുേമ്പാൾ നാലമ്പലത്തിനുള്ളിലാണ് സൂക്ഷിക്കാറുള്ളത്. മൂന്ന് വലിയ കാണിക്കവഞ്ചികളും മൂന്ന് ചെറിയ വഞ്ചികളും തകർത്താണ് പണം അപഹരിച്ചത്. മേശവലിപ്പുകൾ തുറന്ന് പുറത്തിട്ടിരുന്നു. കാണിക്കവഞ്ചികൾ എല്ലാമാസവും 30നാണ് തുറക്കാറ്. കതക് കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളോ മറ്റ് തെളിവുകളോ ഒന്നും അവശേഷിപ്പിക്കാതെയാണ് മോഷ്ടാക്കൾ കടന്നത്. ഒന്നിലേറെ പേർ ഉണ്ടാകുമെന്നാണ് സൂചന. സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ഡിവൈ.എസ്.പി എം.ഇ. ഷാജഹാൻ, സൗത്ത് സി.െഎ ജി. സന്തോഷ്കുമാർ, എസ്.െഎ രാജേഷ് എന്നിവരുടെ നേതൃത്വത്തിലെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്. എസ്.പിയുടെ കീഴിലെ ക്രൈം സ്ക്വാഡും അന്വേഷണത്തിൽ സഹകരിക്കുന്നു. സമാനരീതിൽ മോഷണം നടത്തിയ കുറ്റവാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. സൈബർ സെല്ലിെൻറ സഹായവും തേടിയിട്ടുണ്ട്. വിരലടയാള വിദഗ്ധർ തെളിവുശേഖരിച്ചു. വിവരമറിഞ്ഞ് ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അതിനിടെ, ക്ഷേത്രത്തിൽ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കാത്തതിൽ ഭക്തർ ഉദ്യോഗസ്ഥരോട് പ്രതിഷേധമറിയിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story