Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2017 10:42 AM GMT Updated On
date_range 2017-04-21T16:12:30+05:30വേമ്പനാട്ടുകായലിൽ എക്കലും ചളിയും; വിസ്തൃതി കുറയുന്നു
text_fieldsവടുതല: വേമ്പനാട്ടുകായലിൽ എക്കൽ മണ്ണും ചളിയും അടിഞ്ഞ് കായല്‍ വിസ്തൃതി കുറയുന്നു. വേമ്പനാട്ടുകായലിെൻറയും കൈതപ്പുഴക്കായലിെൻറയും തീരങ്ങളിൽ കിലോമീറ്ററുകളോളം നീളത്തിൽ എക്കൽ മണ്ണും ചളിയും അടിഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായി. കൂടാതെ, മാലിന്യവും വൻതോതിൽ അടിയുന്നുണ്ട്. മണ്ണും ചളിയും അടിയാൻ തുടങ്ങിയിട്ട് ആഴ്ചകളായി. മീൻപിടിക്കാൻ വള്ളങ്ങൾ കായലിലേക്ക് ഇറക്കാനും തിരിച്ച് തീരത്തേക്ക് അടുപ്പിക്കാനും സാധിക്കാതെ വലയുകയാണ്. എക്കല്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ഫിഷറീസ് കോ-ഓഡിനേഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. കോട്ടപ്പുറം മുതല്‍ പനങ്ങാടുവരെ കൊച്ചികായലിലും അനുബന്ധ പ്രദേശങ്ങളിലുമാണ് കൂടുതലായി എക്കലടിയുന്നത്. കുമ്പളം തീരപ്രദേശത്ത് കിലോമീറ്റര്‍ നീളത്തില്‍ എക്കലും മാലിന്യവും അടിഞ്ഞിട്ടുണ്ട്. കായലിെൻറ നടുവില്‍ പലസ്ഥലത്തും ചളിത്തട്ടുകളും പുറ്റുകളും രൂപപ്പെട്ടതിനാല്‍ മത്സ്യബന്ധനം അസാധ്യമായി. ചളി ഡ്രഡ്ജ് ചെയ്ത് നീക്കിയാൽ ചെറുവള്ളങ്ങൾ തീരത്ത് അടുപ്പിക്കാനാകും. എന്നാൽ, ബന്ധപ്പെട്ടവർ കായൽ തീരം സന്ദർശിച്ചിെല്ലന്ന പരാതിയുമുണ്ട്. എക്കല്‍ കോരിനീക്കി മാലിന്യമൊഴിവാക്കി തീരം വീണ്ടെടുക്കണമെന്ന് ഫിഷറീസ് കോ-ഒാഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Next Story