Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെ​രു​മ്പ​ളം പാ​ലം:...

പെ​രു​മ്പ​ളം പാ​ലം: പ​രി​ശോ​ധ​ന സം​ഘ​മെ​ത്തി

text_fields
bookmark_border
വടുതല: ബജറ്റിൽ 100 കോടി വകയിരുത്തിയ പെരുമ്പളം-പാണാവള്ളി പാലത്തിെൻറ നിര്‍മാണത്തിെൻറ പ്രാരംഭപരിശോധനക്ക് ഉദ്യോഗസ്ഥ സംഘമെത്തി. പരിശോധന, അലൈന്‍മെൻറ് തുടങ്ങിയവക്ക് ടെന്‍ഡര്‍ പിടിച്ച തൃപ്പൂണിത്തുറയിലെ ഏജന്‍സി ഉദ്യോഗസ്ഥരും ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. നിർദിഷ്ട സ്ഥലത്തുനിന്ന് പാലം അൽപംകൂടി വടക്കോട്ട് മാറി പെരുമ്പളം നോർത്ത്-വടുതല ജെട്ടിയായി നിര്‍മിച്ചാല്‍ പ്രായോഗികമായ പല തടസ്സങ്ങളും ഒഴിവാകുമെന്ന നിര്‍േദശവും പരിഗണിക്കുന്നുണ്ട്. ടീം അംഗങ്ങള്‍ പെരുമ്പളം ഉപ്പുതുരുത്ത്, പാണാവള്ളി ജെട്ടി, വടുതല ജെട്ടി, പെരുമ്പളം നോർത്ത് ജെട്ടി തുടങ്ങിയിടങ്ങള്‍ സന്ദര്‍ശിച്ചു. നിർദിഷ്്ട പെരുമ്പളം-പാണാവള്ളി പാലം നിര്‍മാണം പെരുമ്പളം ഉപ്പുതുരുത്ത് വഴിയാണ്. ഇങ്ങനെ പാലം നിര്‍മിച്ചാല്‍ ദൂരം കുറയുമെങ്കിലും ഉപ്പുതുരുത്തിന് കിഴക്കുള്ള ചെമ്മീന്‍ വാറ്റ്‌കെട്ട് മേഖലയില്‍ വേറെ ചെറിയ പാലം നിര്‍മിക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പെരുമ്പളം-പാണാവള്ളി പാലം നിര്‍മാണം നടക്കുന്ന കാലയളവില്‍ ബോട്ട്, ജങ്കാര്‍ സർവിസുകള്‍ക്ക് മുടക്കം വരാനും സാധ്യതയുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പെരുമ്പളം നോർത്ത്-വടുതല ജെട്ടിയിൽ പാലം മാറ്റി നിര്‍മിക്കണമെന്ന നിർദേശം ഉയര്‍ന്നത്. ഇവിടെക്കൂടിയാണ് പാലം വരുന്നതെങ്കില്‍ ജങ്കാര്‍, ബോട്ട് സര്‍വിസുകള്‍ക്ക് തടസ്സമുണ്ടാകില്ല. പാലത്തില്‍നിന്ന് പ്രധാന റോഡിലേക്കുള്ള ദൂരവും ഇവിടെ കുറവാണെന്ന കണക്കുകൂട്ടലും ഉണ്ട്. പെരുമ്പളം-പാണാവള്ളി, പെരുമ്പളം നോർത്ത്-വടുതല ജെട്ടി എന്നീ രണ്ട് നിർദേശങ്ങളും പരിഗണിക്കുന്നുണ്ട്. ജനങ്ങളുടെ അഭിപ്രായങ്ങളുംകൂടി പരിഗണിച്ചശേഷം ഏതെങ്കിലും ഒരുമേഖല തെരഞ്ഞെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story