Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2017 2:27 PM GMT Updated On
date_range 2017-04-17T19:57:19+05:30തോട്ടപ്പള്ളിയിൽനിന്ന് ബൈക്ക് മോഷ്ടിച്ചു
text_fieldsപല്ലന: തോട്ടപ്പള്ളി ഓട്ടോ സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന ഹീറോ ഹോണ്ട സ്പ്ലൻഡർ പ്ലസ് ബൈക്ക് മോഷണം പോയി. പല്ലന സ്വദേശി ഷിഹാബ് കുറ്റിക്കാടിെൻറ ഉടമസ്ഥതയിെല കെ.എൽ 29 എ- 551 നമ്പറിലെ കറുപ്പ് ബൈക്കാണ് മോഷ്ടിച്ചത്. ശനിയാഴ്ച രാവിലെ 11ന് ഓട്ടോ സ്റ്റാൻഡിന് സമീപം ബൈക്ക് വെച്ചശേഷം അമ്പലപ്പുഴയിെല ബാങ്കിൽ പോയി തിരികെ 2.30ഒാടെ എത്തിയപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ടത് അറിഞ്ഞത്. തീരദേശവാസികളായ യാത്രക്കാർ ദിവസവും ബൈക്ക് പാർക്ക് ചെയ്യുന്ന സ്ഥലമാണിത്. മുമ്പും ഇവിടെനിന്ന് ബൈക്കുകൾ മോഷണം പോയിട്ടുണ്ട്. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.
Next Story