Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightത​ക​ഴി...

ത​ക​ഴി സാ​ഹി​ത്യോ​ത്സ​വം: ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും സെ​മി​നാ​റു​ക​ൾ​ക്കും തു​ട​ക്കം

text_fields
bookmark_border
അമ്പലപ്പുഴ: തകഴി സ്മാരകത്തിൽ തകഴി സാഹിത്യോത്സവത്തിെൻറ ഭാഗമായുള്ള ചലച്ചിത്ര പ്രദർശനങ്ങൾക്കും സെമിനാറുകൾക്കും ഡോക്യുമെൻററി ഫെസ്റ്റിവലിനും തുടക്കമായി. തകഴിയും മലയാള സിനിമയും എന്ന സെമിനാർ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. എം. ശ്രീകുമാരൻതമ്പി അധ്യക്ഷത വഹിച്ചു. ബെന്നി നെടുമുടി, തകഴി സന്തോഷ്, പി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് തകഴി ഡോക്യുമെൻററിയും ഒഴിവുദിവസത്തെ കളി എന്ന സിനിമയും പ്രദർശിപ്പിച്ചു. ആലപ്പുഴ എസ്.ഡി കോളജിലെ മലയാള വിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിൽ വായനക്കൂട്ടം പരിപാടിയുടെ ഭാഗമായി തകഴിയുടെ കഥകൾ എന്ന വിഷയത്തിൽ ചർച്ച നടത്തി. കവി കാവാലം ബാലചന്ദ്രൻ വിദ്യാർഥികളുമായി സംവാദം നടത്തി. ഡോ. എസ്. അജയകുമാർ മുഖ്യാതിഥി ആയിരുന്നു. സ്മാരക സെക്രട്ടറി കെ.ബി. അജയകുമാർ, എസ്. കൈലാസ്, സ്മാരക സമിതി അംഗം എസ്. അജയകുമാർ എന്നിവർ സംസാരിച്ചു. ശങ്കരമംഗലത്ത് യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കഥാരചന മത്സരം നടത്തി. പറവൂർ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന തകഴി സാഹിത്യത്തിലെ സ്ത്രീപക്ഷ കാഴ്ചകൾ എന്ന സെമിനാറിൽ ബിച്ചു എക്സ്. മലയിൽ വിഷയാവതരണം നടത്തി. എം. മഞ്ജു അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഒ. ഷാജഹാൻ, കെ. ദേവി വർമ, വി.കെ. വിശ്വനാഥൻ, ജയ വിജയൻ, സി.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story