Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവ്യാ​ജ...

വ്യാ​ജ പാ​സ്പോ​ർ​ട്ടുമായി വി​ദേ​ശ​ യാ​ത്രക്ക്​ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
തിരുവനന്തപുരം: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്ത് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ആലപ്പുഴ കായംകുളം കേളക്കൊമ്പത്ത് വീട്ടിൽ നവാസാണ് (40) ചൊവ്വാഴ്ച രാത്രി 8.30ഓടെ തിരുവനന്തപുരം അന്താരാഷ്്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. നേരത്തേ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശയാത്ര നടത്തിയ ഇയാൾ ചൊവ്വാഴ്ച െജറ്റ് എയർവേസിൽ ദമ്മാമിലേക്ക് പോകാൻ എമിഗ്രേഷൻ വിഭാഗത്തിൽ എത്തിയപ്പോഴാണ് പിടിയിലാകുന്നത്. ഇയാൾക്ക് പാസ്പോർട്ട് ശരിയാക്കിക്കൊടുത്തെന്ന് സംശയിക്കുന്ന കായംകുളത്തെ ട്രാവൽ ഉടമക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story