Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോ​ണ്‍ഗ്ര​സ് ...

കോ​ണ്‍ഗ്ര​സ് ഓ​ഫി​സി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ആ​നു​കൂ​ല്യ വി​ത​ര​ണം

text_fields
bookmark_border
ചേര്‍ത്തല: നഗരസഭയുടെ കാര്‍ഷിക പദ്ധതിയിലെ നടീല്‍ വസ്തുക്കളുടെ വിതരണം കോണ്‍ഗ്രസ് ഓഫിസില്‍ നടത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. ഒടുവില്‍ വിതരണം നിര്‍ത്തിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ചേര്‍ത്തല നഗരസഭ അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ കോണ്‍ഗ്രസിലെ ഷീബ ജഗദപ്പെൻറ നേതൃത്വത്തിലാണ് ഞായറാഴ്ച ഉച്ചക്കുശേഷം നടീല്‍ വസ്തുക്കളുടെ വിതരണം കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ഓഫിസില്‍ നടത്തിയത്. നഗരസഭയുടെ ആനുകൂല്യം പാര്‍ട്ടി ഓഫിസില്‍ വിതരണം ചെയ്യുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ നഗരസഭ സെക്രട്ടറി പ്രശ്‌നത്തില്‍ ഇടപെടുകയും വിതരണം നിര്‍ത്തുകയുമായിരുന്നു. പൊതുപണം ഉപയോഗിച്ചുള്ള ആനുകൂല്യ വിതരണം കോണ്‍ഗ്രസ് ഓഫിസില്‍ നടത്തിയതില്‍ എൽ.ഡി.എഫ് ചേര്‍ത്തല ടൗണ്‍ ഈസ്റ്റ് മേഖല കമ്മിറ്റി പ്രതിഷേധിച്ചു. സമാനമായ അധികാര ദുര്‍വിനിയോഗം ഇതേ കൗണ്‍സിലര്‍ നേരേത്തയും നടത്തിയതായി ആരോപണമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story